
Malayalam
മരുമകൻ അല്ല; മകൻ തന്നെയാണ് അവൻ;കാമം തിരയുന്നവരെ നേരെയാക്കുവാൻ സാധിക്കില്ല
മരുമകൻ അല്ല; മകൻ തന്നെയാണ് അവൻ;കാമം തിരയുന്നവരെ നേരെയാക്കുവാൻ സാധിക്കില്ല
Published on

നടി താര കല്യാൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹ വേളയിൽ പകർത്തിയ ഒരു വീഡിയോ അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച ഒരാൾക്കെതിരെയാണ് നടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
നിരവധി പേരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തുന്നത് ഇപ്പോൾ ഇതാ താരാ കല്യാണിനു പിന്തുണയുമായി ഡോ. ഷിനു ശ്യാമളൻ. മകളെ ഇത്രയും സ്നേഹിക്കുന്ന ഒരു അമ്മയ്ക്ക് മരുമകനെയും മകനെ പോലെയേ കാണാൻ സാധിക്കൂ എന്നും എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാൻ ആർക്കും സാധിക്കില്ലെന്നും ഷിനു പറഞ്ഞു.
കണ്ണീരണിഞ്ഞും ക്ഷോഭിച്ചും നടി പങ്കുവെച്ച വീഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം:
മരുമകനെ അതും മകനെ പോലെ അവർക്ക് പരിചയമുള്ള ഒരാളെ സ്നേഹത്തോടെ ചുംബനം നൽകി ആശീർവദിക്കുന്നതിനെ വരെ സമൂഹ മാധ്യങ്ങളിൽ അപരിഷ്കൃത സമൂഹത്തെ പോലെ അവരെ കളിയാക്കുകയും അശ്ലീലം പറഞ്ഞു അവരെ വേദനിപ്പിച്ചവരുമുണ്ട്.
താരാ കല്യാണം ചെയ്തതിൽ ഒരു തെറ്റുമില്ല. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയുവാൻ കഴിയാത്ത ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർക്ക് ചുംബനത്തിനൊക്കെ ഒരു അർഥമേയുള്ളൂ. ആലിംഗനത്തിനും ഒരു അർഥമേയുണ്ടാകു. അത് അവരുടെ സംസ്കാരമാണ്. അതിന് നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല.
സമൂഹം അങ്ങനെയാണ്. പ്രത്യേകിച്ചു അഭിനയ രംഗത്തുള്ള സ്ത്രീകൾക്ക് നേരെ എപ്പോഴും നോക്കുന്ന കുറേ ക്യാമറ കണ്ണുകൾ. എന്തിനും ഏതിനും കുറെ ഗോസിപ്പുകൾ.
മകളെ ഇത്രയും സ്നേഹിക്കുന്ന ഒരു അമ്മയ്ക്ക് മരുമകനെയും മകനെ പോലെയെ കാണാൻ സാധിക്കു. പിന്നെ എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാൻ ആർക്കും സാധിക്കില്ല. മകളുടെ വിവാഹത്തിന് ശേഷം ഒരമ്മയെ ഇത്രയും വേദനിക്കുന്ന അല്ല അവരെ വേദനിപ്പിച്ച സമൂഹത്തെ ഓർത്താണ് ലജ്ജിക്കേണ്ടത്.
THARA KALYAN
കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ വിട പറഞ്ഞത്. ഈ വേളയിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി...
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...