Connect with us

ഇത്തവണ അവാർഡ് ബിരിയാണിക്ക്!

Malayalam

ഇത്തവണ അവാർഡ് ബിരിയാണിക്ക്!

ഇത്തവണ അവാർഡ് ബിരിയാണിക്ക്!

കർണാടക സ്റ്റേറ്റ് ചലനചിത്ര അക്കാദമിയുടെ പന്ത്രണ്ടാമത് ബാംഗ്ലൂർ ഇന്റെർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡ് ”ബിരിയാണി”ക്ക്.. രണ്ട് ലക്ഷം രൂപയും, ഫലകവുമാണ് അവാർഡ്.. ഗവർണർ വാജു ഭായി വാലയിൽ നിന്നുമാണ് അവാർഡ് സ്വീകരിച്ചത്.പ്രശസ്ത ആസാമീസ് സംവിധായിക മഞ്ചു ബോറ, ആകാശ് ആദിത്യ ലാമ, സുബോധ് ശർമ്മ, മാരുതി ജാതിയവർ, ആശിശ് ഡുബേ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.. സജിന്‍ ബാബുവിന്റെ ആദ്യ ചിത്രം “അസ്തമയം വരെ” 2015 ൽ ഇതേ ഫെസ്റ്റവലിൽ മികച്ച ഇന്ത്യൻ സിനിമക്കുള്ള ചിത്ര ഭാരതി പുരസ്ക്കാരം നേടിയിരുന്നു..”ബിരിയാണി” റോമിലെ ഏഷ്യാറ്റിക്ക ഫിലിം ഫെസ്റ്റിവലിലായിരുന്നു പ്രിമിയർ ചെയ്തത്..അവിടെ മികച്ച സിനിമക്കുള്ള ”നെറ്റ് പാക്ക്” അവാർഡ്‌ കിട്ടിയിരുന്നു.. ഇത് ബിരിയാണിയുടെ രണ്ടാമത്തെ അവാർഡാണ്. ആനന്ദ് മഹാദേവന്റെ മായിഘട്ട് crime നമ്പർ, പാർത്ഥിപന്റെ ഒറ്റ സെരിപ്പ് അടക്കം വിവിധ ഭാഷകളിൽ നിന്നുള്ള 13 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്..

ബിരിയാണിയുടെ ഫ്രഞ്ച് പ്രിമിയര്‍ ഏപ്രില്‍ 22 മുതല്‍ 26 വരെ നടക്കുന്ന ടുലോസ് ഫിലിം ഫെസ്റ്റിവലിലും,അമേരിക്കന്‍ പ്രിമിയര്‍ എപ്രില്‍ 17 മുതല്‍ 23 വരെ കാലിഫോര്‍ണിയയില്‍ നടക്കുന്ന 19-ാം റ്റിബ്‌റോന്‍ (19th Tiburon) ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും, സ്പാനിഷ് പ്രിമിയര്‍ മെയ് 17 മുതല്‍ 31 വരെ നടക്കുന്ന മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലിലുമാണ്. കടല്‍ തീരത്ത് താമസിക്കുന്ന കദീജയുടേയും, ഉമ്മയുടേയും ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങള്‍ കാരണം നാട് വിടേണ്ടി വരികയും, അതിന് ശേഷമുള്ള അവരുടെ യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം..

about bangalore international film festival

More in Malayalam

Trending