
Malayalam
ജീവിക്കട്ടെ ആ അമ്മയും മകളും;പിന്തുണയുമായി ആദിത്യൻ ജയൻ!
ജീവിക്കട്ടെ ആ അമ്മയും മകളും;പിന്തുണയുമായി ആദിത്യൻ ജയൻ!
Published on

ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ ഏറ്റവുമധികം ചൂഷണം നേരിടുന്നത് സ്ത്രീകളാണ്.പലപ്പോഴും അതിൽ പ്രതികരിക്കാനോ തുറന്നു പറയാനോ ആരും തയ്യാറാകുന്നില്ല എന്നതാണ് സത്യം.കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറ്റവും ചർച്ചയായ ഒരുവിഷയമായിരുന്നു താര കല്യാണിന്റെ വീഡിയോ. താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹ വേളയിൽ പകർത്തിയ ഒരു വീഡിയോ അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച ഒരാൾക്കെതിരെയാണ് നടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.കണ്ണീരണിഞ്ഞും ക്ഷോഭിച്ചും നടി പങ്കുവെച്ച വീഡിയോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ഇപ്പോളിതാ താരത്തെ പിന്തുണച്ചു കൊണ്ട് നടൻ ആദിത്യൻ ജയൻ രംഗത്തെത്തിയിരിക്കുകയാണ്. ഒറ്റയ്ക്ക് നിന്നുകൊണ്ട് മകളുടെ വിവാഹം നടത്തിയ ആളാണ് താര കല്ല്യാണെന്നും അവരുടെ കണ്ണീരിന് വില ആരായാലും വില നൽകേണ്ടി വരുമെന്നും അത് ഉറപ്പുള്ള കാര്യമാണെന്നും ആദിത്യൻ ജയൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടൻ താര കല്യാണിനുള്ള തന്റെ പിന്തുണ അറിയിച്ചത്.
ആദിത്യൻ ജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘ഒരു ഭർത്താവിന്റെ കൂട്ടില്ലാതെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് എന്റെ അമ്മയ്‌ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങൾ ആകുംമുന്നേ അവരുടെ കണ്ണുനീർ കാണാൻ ആർക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാദ്ധ്യമം നല്ലതാണ്, നല്ല കാര്യത്തിന്.
അവർ ജീവിക്കട്ടെ. അവരെ ഒക്കെ വിടൂ. ഞങ്ങൾ ഒക്കെ ഇല്ലേ നിങ്ങൾക്ക്. അവരെ വിടൂ. ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങൾ വേണ്ടേ ഈ സമൂഹത്തിൽ പിന്തുണയ്ക്കാൻ. ഓരോ ദിവസവും പുതിയ ഇരകൾക്ക് വേണ്ടി ഓട്ടം നിർത്തൂ സുഹൃത്തുക്കളെ. ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണുനീരിന് വിലനൽകേണ്ടി വരും. ഉറപ്പാണ്.എന്നാണ് ആദിത്യൻ ഫേസ്ബുക്കിൽ കുറിക്കുന്നത്.
കഴിഞ്ഞ ദിവസം താര പങ്കുവെച്ച വീഡിയോയ്ക്ക് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു.വിവാഹ ചടങ്ങിനിടെ മകളുടെ ഭർത്താവ് അർജുൻ താരയുടെ കയ്യിൽ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.ഇത്തിന്റെ വീഡിയോ മോശമായ രീതിയിൽ പ്രചരിപ്പിക്കുകയായിരുന്ന.ഇതിന് പ്രതികരണവുമായാണ് നടി രംഗത്തെത്തിയത്.
നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങൾ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ ചിന്തിക്കണമെന്നും താരം വിഡിയോയിൽ പ്രതികരിച്ചിരുന്നു.
adithyan jayan about thara kalyan
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...