Connect with us

ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളിൽ മാന്യതയുണ്ട് അതിജീവനത്തിന്റെ കരുത്തുണ്ട്; പിന്തുണയുമായി അഭിഭാഷക..

Malayalam

ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളിൽ മാന്യതയുണ്ട് അതിജീവനത്തിന്റെ കരുത്തുണ്ട്; പിന്തുണയുമായി അഭിഭാഷക..

ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളിൽ മാന്യതയുണ്ട് അതിജീവനത്തിന്റെ കരുത്തുണ്ട്; പിന്തുണയുമായി അഭിഭാഷക..

താര കല്യാണിന്റെ വീഡിയോയായിരുന്നു കഴഞ്ഞ ദിവസം മാധ്യമങ്ങളിൽ ചർച്ചയായത്. താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹ വേളയിൽ പകർത്തിയ ഒരു വീഡിയോ അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച ഒരാൾക്കെതിരെയാണ് നടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. പൊട്ടിത്തെറിച്ചായിരുന്നു താര പ്രതികരിച്ചത്. ഇപ്പൊൾ ഇതാ താരാ കല്യാണിന് പിന്തുണയുമായി അഭിഭാഷകയും എഴുത്തുകാരിയുമായ ആർ. ഷാഹിന. സംസ്കാര സമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികൾക്ക് മുന്നിലാണു താരാകല്യാൺ എന്ന കലാകാരി നെഞ്ചുപൊട്ടിപോകുന്ന സങ്കടത്തിൽ പ്രതികരിച്ചിരിക്കുന്നത്

ഷാഹിനയുടെ കുറിപ്പ് വായിക്കാം:

ഈ വിഡിയോ കാണാത്തവർ കാണണം. സംസ്കാര സമ്പന്നർ എന്ന് അഭിമാനിക്കുന്ന മലയാളികൾക്ക് മുന്നിലാണു താരാകല്യാൺ എന്ന കലാകാരി നെഞ്ചുപൊട്ടിപോകുന്ന സങ്കടത്തിൽ പ്രതികരിക്കുന്നത്. എങ്ങനെയാണു മനുഷ്യർ ഇത്രയും അധപതിക്കുന്നത്? ആരാണു മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ‌ നിങ്ങൾക്ക് അവകാശം തന്നിരിക്കുന്നത്?

സൗഹൃദം പ്രണയം വിവാഹം. വിവാഹമോചനം തുടങ്ങി എന്തിലും ഏതിലും ലൈംഗികതയെ കാണുന്ന ചിന്താഗതി ഉണ്ടാകുന്നത് മാനസിക രോഗമാണെന്ന് തിരിച്ചറിയണം. ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടി‌ നിർമ്മിച്ചു വിടുന്ന ഫോട്ടോ ട്രോളുകൾ കൊണ്ട് എന്താണവർ നേടുന്നത്? ഈ വിഡിയോ കണ്ടിട്ട് വിഷമം അല്ല…ശരിക്കും കരഞ്ഞു.എത്രയെത്ര പ്രശ്നങ്ങളെ അതിജീവിച്ചിട്ടാകും അവർ ആ കല്യാണം നടത്തിയത്. കൂട്ടിനു ആൺതുണയില്ലെങ്കിൽ എന്തും പറയാമെന്ന ധാരണയിൽ കാണിച്ചതിനെ ന്യായീകരിക്കാൻ കഴിയില്ല

I hate that bastard…really.. ആദ്യയിട്ടാ ഇത്രയും രോഷത്തിൽ എഴുതേണ്ടിവന്നത്….”ഇത്രയേറെ വേദനിച്ചിട്ടും അവരുടെ വാക്കുകളിൽ മാന്യതയുണ്ട്. ഒറ്റയ്ക്ക് ജീവിക്കുന്നവളുടെ അതിജീവനത്തിന്റെ കരുത്തുണ്ട്.”

എന്താണീ ജീവിതത്തിൽ സ്ത്രീകളുടെ സന്തോഷത്തിനു പുരുഷന്മാർ നൽകുന്ന അളവുകോൽ? വീടും കാറും എസി റൂമും‌ം വൻ സൗഹൃദവലയങ്ങളിലെ പൊട്ടിച്ചിരിയും ബാങ്ക് ബാലൻസും ഒക്കെയാണോ.? എങ്കിൽ തെറ്റി….

ഒറ്റപ്പെട്ട‌ തുരുത്തിൽ‌ ജീവിതത്തെ കെട്ടിയിട്ട് അഭിനയിച്ചു ജീവിക്കുന്നവർക്ക് മുകളിൽ പറഞ്ഞ സൗഭാഗ്യത്തെ എടുത്തെറിയാൻ കഴിയാത്തത് സമൂഹത്തിന്റെ ഇത്തരം വിചാരണകളെ/ ലൈംഗികതയിൽ ചേർത്തു വെയ്ക്കുന്ന ട്രോളുകളെ ഭയന്നിട്ടാണ്. കാരണം നിങ്ങളുടെ ഒക്കെ മുൻപിൽ ആ സൗഭാഗ്യങ്ങളേ കാണു. അതുകൊണ്ട് തന്നെ അവൾക്ക്/ അവനു‌ എന്തിന്റെ കുറവായിട്ടാ…എന്ന് ചിന്തിക്കാനേ കഴിയൂ.‌

ഓരോ ജീവിതവും രഹസ്യങ്ങളുടെ കലവറയാണ്. അതിനെ അതിജീവിക്കുന്നവരെ വെറുതെ വിടൂ. ഒരാളെ കെട്ടിപ്പിടിച്ചാൽ..ഉമ്മ വച്ചാൽ..കൂടെ കിടന്നാൽ അതു അവരുടെ വ്യക്തിപരമായ കാര്യമെന്ന് മനസ്സിലാക്കാൻ കഴിയാതെ ഒളിഞ്ഞു‌നോക്കുന്ന എല്ലാ നാറികൾക്കും നടുവിരൽ നമസ്കാരം.

ഈ ചെറ്റത്തരം ചെയ്തത് ആരായാലും നിയമപരമായി‌ നേരിടണം…….

ആർ. ഷഹിന

thara kalyan

More in Malayalam

Trending

Recent

To Top