
Malayalam
സമൂഹത്തിലെ സ്ത്രി വിരുദ്ധത സിനിമയിലില്ല; എന്നിട്ടും പുതിയ സിനിമകൾ റിയിലിസമാണെന്ന് പറയുന്നു..എന്തൊരു കള്ളത്തരമാണിത്…
സമൂഹത്തിലെ സ്ത്രി വിരുദ്ധത സിനിമയിലില്ല; എന്നിട്ടും പുതിയ സിനിമകൾ റിയിലിസമാണെന്ന് പറയുന്നു..എന്തൊരു കള്ളത്തരമാണിത്…

സമൂഹത്തിലെ സ്ത്രി വിരുദ്ധത സിനിമയിലില്ല. എന്നിട്ടും പുതിയ സിനിമകൾ റിയിലിസമാണെന്ന് വാദിക്കുന്നുവെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തെ ഈ കാര്യം ചൂണ്ടികാണിക്കുന്നത്
സമൂഹത്തെ നവീകരിക്കാതെ സിനിമയെ മാത്രം നവീകരിക്കുന്നത് യഥാര്ഥ സ്ത്രിവിരുദ്ധതയെ മൂടിവെക്കുന്ന ഒരു ഫാസിസ്റ്റ് സമീപനമല്ലേയെന്ന് അദ്ദേഹം പറയുന്നു
ഫേസ്ബുക്ക് കുറിപ്പ്
എന്റെ ചെറുപ്പകാലത്ത് റിലീസാവുന്ന 50% സിനിമകളിലും ബലാൽസംഗമുണ്ടായിരുന്നു….വ്യക്തമായി പറഞ്ഞാൽ സമൂഹത്തിലെ സ്ത്രീ വിരുദ്ധത അതുപോലെ സിനിമയിലുണ്ടായിരുന്നു…ഇന്ന് വാർത്താമാദ്ധ്യമങ്ങൾ നിറയെ ബലാൽസംഗ വാർത്തകളാണ്…എന്നിട്ടും നമ്മുടെ സിനിമകളിൽ ബലാൽസഘങ്ങൾ പോയിട്ട് സ്ത്രീവിരുദ്ധരായ കഥാപാത്രങ്ങൾപോലുമില്ല വില്ലൻമാരെപോലും ന്യായികരിക്കുന്ന നല്ല തറവാടിത്തമുള്ള തിരക്കഥകൾ…
…വ്യക്തമായി പറഞ്ഞാൽ സമൂഹത്തിലെ സ്ത്രി വിരുദ്ധത സിനിമയിലില്ല…എന്നിട്ടും പുതിയ സിനിമകൾ റിയിലിസമാണെന്ന് പറയുന്നു…എന്തൊരു കള്ളത്തരമാണിത്…സമൂഹത്തെ നവീകരിക്കാതെ സിനിമയെ മാത്രം നവീകരിക്കുന്നത് യഥാർത്ഥ സ്ത്രി വിരുദ്ധതയെ മൂടിവെക്കുന്ന ഒരു ഫാസിസ്റ്റ് സമീപനമല്ലെ ?…സ്ത്രീ വിരുദ്ധ പരാമർശങ്ങളുള്ള സിനിമയിൽ അഭിനയിക്കില്ല എന്ന് പറയുന്ന അഭിനേതാക്കൾ അവർ ജീവിച്ചിരിക്കുന്ന കാലഘട്ടത്തോട് നീതി പുലർത്താത്ത അരാഷ്ട്രീയതയല്ലെ പറഞ്ഞു കൊണ്ടിരിക്കുന്നത് ?…
Hareesh Peradi On Realistic movies Misogyny in malayalam cinema……
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....