
Malayalam
മരണം വരെ ‘തട്ടീം മുട്ടീം’ സീരിയലില്‍ അഭിനയിക്കും-കെപിഎസി ലളിത വികാര ഭരിതയായി!
മരണം വരെ ‘തട്ടീം മുട്ടീം’ സീരിയലില്‍ അഭിനയിക്കും-കെപിഎസി ലളിത വികാര ഭരിതയായി!

ജയസൂര്യയെക്കുറിച്ച് നടി കെപിഎസി ലളിത പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ടെലിവിഷൻ പരമ്പരകളിൽ കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പരമ്പരയാണ് ‘തട്ടീം മുട്ടീം’.ഇപ്പോളിതാ ഈ സീരിയലിൽ അഭിനയിക്കാൻ ജയസൂര്യയ്ക്ക് താൽപര്യമുണ്ടന്ന് പറഞ്ഞതായി പറയുകയാണ് കെപിഎസി ലളിത.ഒരു പ്രമുഖ മാധ്യമത്തിന്റെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.’തട്ടീം മുട്ടീം’ എന്ന പരമ്ബരയില്‍ കെപിഎസി ലളിത അഭിനയിക്കുന്നുണ്ട്.
“സിനിമാസെറ്റിലൊക്കെ ചെല്ലുമ്ബോള് പലരും തട്ടീം മുട്ടീം വിശേഷങ്ങള്‍ ചോദിക്കുകയും അതില്‍ എനിക്കും അഭിനയിക്കണമെന്ന് പറയുന്നവരുമുണ്ട്. ഈയടുത്ത് ജയസൂര്യ വരെയും ഒരു ദിവസമെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു,” കെപിഎസി ലളിത പറഞ്ഞു.
മരണം വരെ ‘തട്ടീം മുട്ടീം’ സീരിയലില്‍ അഭിനയിക്കാനാണ് തനിക്കു താല്പര്യമെന്ന് കെപിഎസി ലളിത പറഞ്ഞു. “സിനിമയുടെ ഷൂട്ടിങ് തിരക്കുള്ളതുകൊണ്ട് തട്ടീം മുട്ടീം പരമ്ബരയില്‍ എത്തുന്നത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ എട്ടു വര്‍ഷമായി നടക്കുന്ന പരമ്ബരയാണിത്. ഇപ്പോഴും വളരെ നന്നായി മുന്നോട്ടു പോകുന്നതില്‍ വലിയ സന്തോഷമുണ്ട്. ” കെപിഎസി ലളിത അഭിമുഖത്തില്‍ പറഞ്ഞു.
കെപിഎസി ലളിതക്കു പുറമേ മഞ്ജു പിള്ള, ജയകുമാര്‍, ഷാലു കുര്യന്, ഭാഗ്യലക്ഷ്മി തുടങ്ങിയ താരങ്ങളും ‘തട്ടീം മുട്ടീം’ എന്ന ജനകീയ പരമ്ബരയില്‍ അഭിനയിക്കുന്നുണ്ട്. കുടംബ പ്രേക്ഷകരുടെ ഇഷ്ട പരമ്ബരകളില്‍ ഒന്നാണ് ‘തട്ടീം മുട്ടീം’.
about kpac lalitha
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...