
Malayalam
‘മരക്കാര്‍’ പ്രതിസന്ധിയിൽ;പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി!
‘മരക്കാര്‍’ പ്രതിസന്ധിയിൽ;പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി!

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.ചിത്രം തങ്ങളുടെ കുടുംബത്തേയും മരക്കാരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് മരക്കാരുടെ പിന്മുറക്കാരി കൊയിലാണ്ടി നടുവത്തുര്‍ സ്വദേശിനി മുഫീദ അറാഫത്ത് മരക്കാര്‍ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ചിത്രത്തില്‍ കുഞ്ഞാലി മരക്കാരുടെ യഥാര്‍ത്ഥ ജീവിതം വളച്ചൊടിച്ചാണ് ചിത്രികരിച്ചിട്ടുള്ളതെന്നും സിനിമക്ക് പ്രദര്‍ശനാനുമതി നല്കിയാല് മതവിദ്വേഷത്തിന് കാരണമാവുമെന്നും സമുദായ സൗഹാര്‍ദം തകരുമെന്നും ക്രമസമാധാന പ്രശ്നത്തിന് വഴിവെക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്നും പ്രദര്‍ശനം തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നതിനു ഇടയിലാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ ഈ ഹര്‍ജി എത്തിയിരിക്കുന്നത്. അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചരിത്രവും ഭാവനയും കൂടിക്കലര്‍ന്ന ചിത്രമായിരിക്കും ‘മരക്കാര്‍’ എന്ന് ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.
നൂറുകോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അര്ജുന്, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്.
അഞ്ചു ഭാഷകളിലായി അടുത്ത മാസം 26 നു റിലീസ് ചെയ്യും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്കു ഭാഷകളിലായി ലോകത്തിലെ അൻപതിലധികം രാജ്യങ്ങളിൽ റിലീസ്ചെയ്യും. പ്രശസ്ത സംവിധായകൻ ഫാസിലും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. കുട്ട്യാലി മരക്കാർ എന്ന കഥാപാത്രമായാണ് താൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എന്ന് പറഞ്ഞ ഫാസിൽ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് തിരുവാണ് .ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ഒരുമിച്ചാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.
about movie marakkar
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...