Connect with us

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു!

Malayalam

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു!

പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു!

തെലുങ്ക് സൂപ്പര്‍ താരം പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. പാന്‍ ഇന്ത്യാ സ്വഭാവമുള്ള ചിത്രമാണിതെന്നാണ് സൂചന. ‘മഹാനടി’ എന്ന ചിത്രത്തിലൂടെ പുരസ്‌കാരങ്ങളിലും ബോക്‌സ് ഓഫിസിലും വിജയം നേടിയ സംവിധായകരിൽ ഒരാളാണ് നാഗ് അശ്വിന്‍.വൈജയന്തി ഫിലിംസ് തങ്ങളുടെ 50-ാം വാര്‍ഷിക വേളയിലാണ് നാഗ് അശ്വിന്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

300 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സാഹോ ആണ് പ്രഭാസിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ശരാശരി അഭിപ്രായം മാത്രം നേടിയപ്പോഴും ചിത്രത്തിന്റെ ഹിന്ദി പതിപ്പും തെലുങ്ക് പതിപ്പും മികച്ച പ്രകടനം നടത്തി നിര്‍മാതാക്കള്‍ ലാഭം നല്‍കി. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന പ്രഭാസ് സംവിധാനം ചെയ്യുന്നത് രാധാകൃഷ്ണ കുമാറാണ്. ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസ. പൂജ ഹെഗ്‌ഡേ ആണ് ഈ ചിത്രത്തിലെ നായിക.

about prabhas

More in Malayalam

Trending

Recent

To Top