
Malayalam
ഡ്രൈവിങ്ങ് ലൈസന്‍സിലെ ആ ചിരി സംഭവിച്ചു പോയതാണ്..പക്ഷേ അത് ക്ലിക്ക് ആയി!
ഡ്രൈവിങ്ങ് ലൈസന്‍സിലെ ആ ചിരി സംഭവിച്ചു പോയതാണ്..പക്ഷേ അത് ക്ലിക്ക് ആയി!

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ചലച്ചിത്ര നടനാണ് സൈജു കുറുപ്പ്.അതിനു ശേഷം നിരവധി മലയാളചലച്ചിത്രങ്ങളിൽ നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ സമ്പാദിച്ചു നൽകിയത്.പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലും നടന് ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.ഇപ്പോഴിതാ ആ ചിത്രത്തിലെ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് മായാത്ത ഒരു രംഗം സ്വാഭാവികമായി സംഭവിച്ച് പോയതാണെന്ന് സൈജുക്കുറുപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ആളുകള്‍ എടുത്തുപറയുന്ന ആ പ്രത്യേക ചിരികളും നോട്ടങ്ങളും ചിലപ്പോള്‍ ബോധപൂര്‍വം കൊണ്ടുവരുന്നതാണ്, ചിലത് സംഭവിച്ച് പോകുന്നതാണ്. ഡ്രൈവിങ്ങ് ലൈസന്‍സില്‍ അത്തരത്തിലൊരു രംഗമുണ്ട്. നന്ദുച്ചേട്ടനെ നോക്കി ചുണ്ട് അമര്‍ത്തിപ്പിടിച്ച് കണ്ണടക്കുന്ന ഒരു രംഗം. ആ ചിരി സംഭവിച്ചു പോയതാണ്. ആ ഡയലോഗ് പറഞ്ഞതിനുശേഷം ചുണ്ട് ഡ്രൈ ആയിപ്പോയി. ചുണ്ടൊന്ന് നനക്കാന്‍ വേണ്ടി നാവ് അമര്‍ത്തിപ്പിടിച്ച് നില്ക്കുന്ന രംഗമാണത്. അപ്പോഴാണ് ആ ചിരി സംഭവിച്ചത്. അത് ക്ലിക്ക് ആയി. സൈജുക്കുറുപ്പ് പറഞ്ഞു.
about saiju kurip
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...