
Bollywood
ആ വസ്ത്രത്തെ പിടിച്ച് നിർത്തിയതിൽ ഒരു രഹസ്യമുണ്ട്; വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
ആ വസ്ത്രത്തെ പിടിച്ച് നിർത്തിയതിൽ ഒരു രഹസ്യമുണ്ട്; വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ എപ്പോഴും തിളങ്ങി നില്ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഗ്രാമി ഫെസ്റ്റിവെലില്‍ പ്രിയങ്ക ധരിച്ച വസ്ത്രത്തെ കുറിച്ച് വെളിപ്പെടുത്തി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഡീപ് നെക്കിലുള്ള സ്കിന്‍ ഫിറ്റ് ഗൗണില്‍ പ്രിയങ്ക മത്സകന്യകയെ പോലെ തിളങ്ങിയിരുന്നു.
റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് ഗ്രാമി റെഡ് കാര്‍പ്പറ്റ് ലുക്കിനായി പ്രിയങ്ക തിരഞ്ഞെടുത്തത്. കഴുത്തുമുതല്‍ വയറുവരെ നീളുന്ന നെക്ക് ലൈന്‍ ആണ് ഗൗണില്‍ ഏറ്റവും ആകര്‍ഷകം. പൊക്കിള്‍ചുഴിയില്‍ ക്രിസ്റ്റല്‍ സ്റ്റഡ് അടക്കമുള്ള ആക്സസറികളുമായി താരം ലുക്ക് പൂര്‍ണ്ണമാക്കി. എന്നാല്‍ ഗൗണിന്റെ ഡീപ് നെക്ക്ലൈന്‍ പ്രിയങ്ക എങ്ങനെ കൈകാര്യം ചെയ്തു എന്നാണ് ഫാഷന്‍ പ്രേമികളുടെ സംശയം. ചുവന്ന പരവതാനിയില്‍ എത്തിയ താരത്തിന്റെ വസ്ത്രം ഒരിക്കല്‍ പോലും തെന്നിമാറാതെ ശരീരത്തോട് ചേര്‍ന്നിരുന്നത് എങ്ങനെയാണെന്നാണ് ഇവര്‍ക്കറിയേണ്ടത്.
ഇപ്പോഴിതാ ആ രഹസ്യം പ്രിയങ്ക തന്നെ വെളിപ്പെടുത്തുകയാണ്. ഗ്രാമി വേദിയില്‍ താന്‍ ധരിച്ച വസ്ത്രത്തില്‍ ആളുകള്‍ കണ്ടതിലും അധികം പ്രത്യേകതകളുണ്ടെന്നും ലുക്കിന്റെ പൂര്‍ണ്ണതയ്ക്കായി ചില കുറുക്കുവഴികള്‍ ഉപയോഗിച്ചിരുന്നെന്നും പ്രിയങ്ക പറയുന്നു. എല്ലാവരും കരുതുന്നതുപോലെതന്നെ ആ ഗൗണ്‍ പ്രത്യേകിച്ച് നെക്ക് ലൈന്‍ കൈകാര്യം ചെയ്യാന്‍ വളരെ പ്രയാസമാണെന്ന് സമ്മതിച്ച താരം അതിന് പിന്നിലെ കുറുക്കുവഴി എന്താണെന്നും തുറന്നുപറഞ്ഞു.
ആ വസ്ത്രം നിയന്ത്രിക്കാന്‍ പ്രയാസമായതുകൊണ്ടുതന്നെ എന്റെ ശരീരത്തിന്റെ നിറത്തോട് ചേര്‍ന്ന ഒരു നേര്‍ത്ത നെറ്റ് ഉപയോഗിച്ച് നെക്ക് ലൈന്‍ യോജിപ്പിച്ചിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ കണ്ടാല്‍ പോലും മനസ്സിലാകില്ല. എന്നാല്‍ അത്തരത്തില്‍ ഒരു നെറ്റ് ഇല്ലായിരുന്നെങ്കില്‍ എനിക്ക് ആ വസ്ത്രം അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല, പ്രിയങ്ക വെളിപ്പെടുത്തി.
Priyanka Chopra
ബോളിവുഡിൽ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 26 വർഷം പിന്നിട്ടു. ഇപ്പോഴിതാ ഒരേ...
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം. പോളോ കളിക്കുന്നതിനിടെയാണ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള സൂപ്പർ താരമാണ് ആമിർ ഖാൻ. പലപ്പോഴും നടൻ അഭിനയം നിർത്തുന്നുവെന്നുള്ള വാർത്തകൾ പുറത്തെത്താറുണ്ട്. ‘മഹാഭാരത്’ എന്ന തന്റെ...