കമ്മട്ടിപ്പാടത്തിലെ ബാലേട്ടനായി പ്രേക്ഷകരുടെ മനസ്സ് ഇടം നേടിയ കഥാപാത്രമാണ് മണികണ്ഠന് ആചാരി. ഒരു വീടെന്ന സ്വാപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവെച്ച് താരം. എന്നാൽ അതെ സമയം തന്നെ സാഹചര്യം മൂലമാണ് ഗൃഹപ്രവേശത്തിന് ആരെയും ക്ഷണിക്കാത്തതെന്നും ആരും വെറുക്കരുതെന്നും മണികണ്ഠന് ഫേസ്ബുക്ക് ലൈവിൽ പറയുന്നു
‘പുതിയ വീട്ടില്‍വെച്ചുള്ള ആദ്യ വീഡിയോയാണ്. പാലുകാച്ചി പുതിയ വീട്ടില്‍ കയറി. ജീവിതത്തിലെ വലിയ സ്വപ്നമായിരുന്നു സ്വന്തം വീട്. അത് സ്വന്തമായെന്ന് പറയാറായിട്ടില്ല ഒരുപാട് പേരുടെ സഹായം കൊണ്ടും ലോണെടുത്തുമാണ് വീട് നിര്‍മ്മിച്ചത്. ഒരുപാട് സന്തോഷത്തോടെ പറയേണ്ട ഒരു വിഷമായിരുന്നു ഇത്. എന്നാല്‍ എനിക്കതിന് സാധിച്ചില്ല. സ്വപ്നം ഇങ്ങനെ ആയിരുന്നില്ല എല്ലാവരെയും അറിയിച്ച് ക്ഷണിച്ച് നടത്തണമെന്നായിരുന്നു. അറിയാതെ ചെയ്യുന്ന തെറ്റുകള്‍ക്കാണ് മാപ്പ് ചോദിക്കാന്‍ അവകാശം, ഇത് ഞാന്‍ അറിയാതെ ചെയ്തതല്ല. അതിനാല്‍ മാപ്പ് ചോദിക്കാന്‍ പോലും അവകാശം എനിക്കില്ല. കാരണം സാഹചര്യം അങ്ങനെ ആയിപ്പോയി.’
‘എല്ലാം പെട്ടെന്നുള്ള പരിപാടിയായിരുന്നു. കുറച്ചുപോരൊടൊക്കെ പറഞ്ഞു. കുറച്ചുപേരോടോക്കെ പറഞ്ഞില്ല. ആ പറയുന്നതിന് പ്രേത്യേക മാനദണ്ഡം ഒന്നുമുണ്ടായിരുന്നില്ല. ഒരുപാട് പോരോട് പറയാന്‍ പറ്റിയില്ല. അതിന്റെ വല്ലാത്തൊരു കുറ്റബോധം തോന്നിയതുകൊണ്ട് ഈ വീഡിയോ ചെയ്യുന്നത്. സന്തോഷം ഉണ്ടായപ്പോള്‍ അത് എനിക്ക് പൂര്‍ണമായി അനുഭവിക്കാന്‍ കഴിയുന്നില്ല. കാരണം, വിളിക്കാത്തതിന്റെ പേരില്‍ പലരും ചെറുതായൊന്നു സങ്കടപ്പെട്ടു. കുറേ അറിവില്ലായ്മയും പരിചയക്കുറവുമൂലവുമാണ് ഇങ്ങനെ സംഭവിച്ചത്. അതുകൊണ്ട് ആരും വെറുക്കരുത്.’ വീഡിയോയില്‍ മണികണ്ഠന് പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...