
Malayalam
‘ഉണ്ട’ സിനിമയുടെ ചിത്രീകരണം; സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയം!
‘ഉണ്ട’ സിനിമയുടെ ചിത്രീകരണം; സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയം!

കാറഡുക്ക പാര്‍ഥക്കൊച്ചി വനത്തില്‍ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയ റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി വനത്തില്‍ കാര്യമായ നശീകരണപ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നും പുറമെനിന്ന് മണ്ണ് കൊണ്ടുവന്നിട്ടത് വനംവകുപ്പ് തന്നെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചുപോരുന്ന റോഡിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചറിയ അളവിലുള്ള മണ്ണ് വനംവകുപ്പിനുതന്നെ നീക്കംചെയ്യാവുന്നതേ ഉള്ളൂ. ഇതിന്റെ ചെലവ് സിനിമാക്കമ്പനിയില്നിന്ന് ഈടാക്കിയാല്‍ മതിയാകും. അനുമതിയില്ലാതെ പുറമെനിന്നുള്ള മണ്ണുകൊണ്ടുവന്നിട്ടതിന് കമ്പനി മുന്‍കൂറായി കെട്ടിവെച്ചരിക്കുന്ന തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം പഴയ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ ഒരുവര്‍ഷത്തേക്ക് ഇവിടെ ഷൂട്ടിങ് അനുവദിക്കരുതെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തു. പരിസ്ഥിതി വിരുദ്ധ റിപ്പോര്‍ട്ടാണിതെന്നും സിനിമാക്കമ്പനിയെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. പുറമെനിന്ന് ലോഡുകണക്കിന് മണ്ണ് കൊണ്ടുവന്നിറക്കി നടത്തുന്ന സെറ്റിടലും ഷൂട്ടിങ്ങും വനത്തിന് വന്‍ ദോഷമുണ്ടാക്കിയെന്നാരോപിച്ച് പരിസ്ഥിതി പ്രവര്ത്തകന് എയ്ഞ്ചല്‍ നായര്‍ നല്കിയ പരാതി അന്വേഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
about mammootty film unda
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...