Malayalam
ചാൻസ് ചോദിച്ച് സൈജു വന്നു..വേഷം ഇല്ലെന്ന് മറുപടി നൽകി..പിന്നീട് അറയ്ക്കൽ അബുവായതിന് പിന്നിൽ!
ചാൻസ് ചോദിച്ച് സൈജു വന്നു..വേഷം ഇല്ലെന്ന് മറുപടി നൽകി..പിന്നീട് അറയ്ക്കൽ അബുവായതിന് പിന്നിൽ!
മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയായിരുന്നു ജയസൂര്യ മുഖ്യ കഥാപാത്രത്തിൽ എത്തിയ ആട്. ചിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു സൈജു കുറിപ്പ് ചെയ്ത് അറയ്ക്കൽ അബു. ഇപ്പോളിതാ സിനിമ സിനിമയിൽ ചാൻസ് ചോദിച്ച് സൈജു വന്നിരുന്നെന്നും എന്നാൽ ആടിൽ താങ്കൾ പറ്റിയ വേഷം ഇല്ലെന്ന് താൻ മറുപടി നൽകിയിരുന്നതായും തുറന്നു പറയുകയാണ് മിഥുൻ മാനുവൽ. പിന്നെ എങ്ങനെയാണ് അറക്കൽ അബുവായി സൈജു എത്തിയതെന്നും അദ്ദേഹം പറയുന്നു.
‘വിജയ് ബാബുവാണ് എന്റെ നമ്പർ സൈജു ചേട്ടന് കൊടുക്കുന്നത്. ആദ്യ പടം ചെയ്യുമ്പോൾ സൈജു കുറുപ്പൊന്നും നമ്മുടെ റഡാറിൽ ഇല്ല. അങ്ങനെ സൈജുചേട്ടൻ വിളിക്കുന്നു, ‘ചേട്ടനെ സിനിമയിൽ ഉൾക്കൊള്ളിക്കണമെന്നുണ്ട്, ഇതിലെ കഥാപാത്രങ്ങളെല്ലാം ഗ്രാമീണരാണ്’ എന്നാണ് ഞാൻ മറുപടി പറഞ്ഞു.
‘എന്റെ മനസിലെ അറക്കൽ അബുവിന്റെ കാരക്ടറൈസേഷൻ വേറെയായിരുന്നു. സൈജുവേട്ടൻ വിളിച്ച കാര്യം ഞാൻ വിജയ് ബാബു ചേട്ടനോടു പറഞ്ഞു. ‘കുറുപ്പ് നല്ല നടനാണ്, അയാൾ കേറി വരും.’ എന്ന് അദ്ദേഹം പറഞ്ഞു.’
‘ഞാൻ ഇങ്ങനെ ആലോചിച്ചു, സൈജുവേട്ടന്റെ കണ്ണുകൾക്ക് ഒരു പ്രത്യേക രസമുണ്ട്. വലിയ കണ്ണുകളാണ്. ഇയാൾ ഞെട്ടുന്നതും ഉണ്ടക്കണ്ണുവച്ച് നടക്കുന്നതും നന്നായി വരാൻ ചാൻസ് ഉണ്ടെന്ന് ചിന്തിച്ചപ്പോൾ തോന്നി. അങ്ങനെ കുറച്ച് ദിവസം സൈജുവേട്ടനെ അറക്കൽ അബുവായി സങ്കൽപിച്ച് നോക്കാൻ തുടങ്ങി. ചില ആളുകളെക്കുറിച്ച് നമുക്ക് തന്നെ ഒരു തോന്നൽ ഉണ്ടാകും. ആ തോന്നലിന്റെ പുറത്താണ് ഈ കഥാപാത്രത്തെ അദ്ദേഹത്തിന് ഏൽപിക്കുന്നത്.’‘അങ്ങനെ ഒരാഴ്ചയ്ക്കു ശേഷം ഞാൻ സൈജുവേട്ടനെ വിളിച്ചു. സിനിമയിൽ റോളുണ്ടെന്ന് പറഞ്ഞു. ഇദ്ദേഹം സിനിമയിൽ വന്നുകഴിഞ്ഞപ്പോൾ വളരെ പുതുമയുള്ള കഥാപാത്രമായി തോന്നുകയും ചെയ്തു.’–മിഥുൻ പറഞ്ഞു.
മലയാളസിനിമയിൽ തന്നെ ആദ്യമായാകും പരാജയപ്പെട്ടൊരു ചിത്രത്തിന് രണ്ടാം ഭാഗം വന്ന് അത് സൂപ്പർഹിറ്റായി മാറിയത്. ജയസൂര്യ നായകനായി എത്തി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് തിയറ്ററുകളിൽ പരായജയപ്പെട്ടെങ്കിലും ടോറന്റിലും ടെലിവിഷനിലും പ്രേക്ഷകപ്രീതി നേടി.
തുടർന്ന് ഈ ജനപ്രീതിയുടെ പിന്തുണയിലാണ് സിനിമയുടെ രണ്ടാം ഭാഗം നിർമാതാവായ വിജയ് ബാബുവും മിഥുനും ഒരുക്കാൻ തീരുമാനിച്ചതും. അത് പിന്നീട് വലിയ വിജയമായി മാറി. ഇപ്പോഴിതാ തിയറ്ററുകളില്‍ പരാജയപ്പെട്ട ആട് ആദ്യ ഭാഗം തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. കേരളത്തിലെ 50 ലേറെ തിയേറ്ററുകളിലാണ് ആട് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.
about saiju kurip