Connect with us

ജാങ്കോ ഞാൻ പെട്ടു..ആ പണ്ടാരക്കുഴിയില്‍ അടിതെറ്റി വീണ് ദിലീപ്!

Malayalam

ജാങ്കോ ഞാൻ പെട്ടു..ആ പണ്ടാരക്കുഴിയില്‍ അടിതെറ്റി വീണ് ദിലീപ്!

ജാങ്കോ ഞാൻ പെട്ടു..ആ പണ്ടാരക്കുഴിയില്‍ അടിതെറ്റി വീണ് ദിലീപ്!

അങ്ങനെ ദിലീപിന്റെ കേസില്‍ ഒരു നിഗമനത്തിലെത്താനുള്ള സമയമായിരിക്കുന്നു. എല്ലാം എല്ലാവര്‍ക്കും കണ്ണാടിപോലെ വ്യാക്തമാകുന്നു, നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ദൃശ്യങ്ങളുടെ ആധികാരികത പരിശോധന കഴിഞ്ഞു. ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ദിലീപിന്റെ വാദത്തെ തുണയ്ക്കുന്ന കണ്ടെത്തലുകളില്ലെന്നത് വ്യക്തമാകുന്നു. അതായത് ദിലീപ് കുടുങ്ങുമെന്ന് ചുരുക്കം ഇതോടെ മറ്റുതെളിവുകളുമായി നടിയുടെ ക്രോസ് വിസ്താരം വൈകാതെ നടത്താനാണു ദിലീപിന്റെ അഭിഭാഷകന്റെ തീരുമാനം. മുദ്രവച്ച കവറില്‍ കഴിഞ്ഞാഴ്ച വിചാരണക്കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദിലീപിനു കൈമാറുകയും ചെയ്തു, വിസ്താരത്തീയതി വിചാരണക്കോടതി തീരുമാനിക്കുന്നുണ്ട്. ക്രോസ് വിസ്താരത്തിനു നടിക്കു പ്രത്യേകം സമന്‍സ് അയയ്ക്കും. എന്നാല്‍ ഇപ്പോള്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായവരുടെ വിസ്താരമാണ് നടക്കുന്നത്.

അതേസമയം ദിലീപിന്റെ പങ്കാളിത്തം വിശദീകരിക്കുന്ന സാക്ഷികളുടെ വിസ്താരം 25ാം തിയതിക്ക് ശേഷമാകും ഉണ്ടാകുക. ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്നും ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തിലേതാണെന്നുമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയ പ്രധാനവാദം. എഡിറ്റ് ചെയ്ത ദൃശ്യങ്ങളുടെ പകര്‍പ്പാണ് അഭിഭാഷകനെ കാണിച്ചത്. ഇതില്‍ കൃത്രിമം ഉണ്ടെന്നും വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമൊക്കെ ദിലീപ് വാദിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ട് ദിലീപിനെ തുണയ്ക്കാത്ത സാഹചര്യത്തില്‍ സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷന്‍ പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമായി ഉയര്‍ത്താനാണ് ഇനി ദിലീപിന്റെ നീക്കം.

പക്ഷേ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. നടിയുടെ വിസ്താരം കഴിഞ്ഞ 30ന് ആരംഭിച്ചിരുന്നു. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം ഫോറന്‍സിക് വിദഗ്ധന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചശേഷമാണു ലാബിനു കൈമാറേണ്ട ചോദ്യാവലി ദിലീപിന്റെ അഭിഭാഷകര്‍ തയാറാക്കിയത്. ആക്രമണദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതു സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പെടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ടു പരിശോധിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നല്‍കിയിരുന്നു. വിടുതല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരേ ദിലീപ് നല്‍കിയ ഹര്‍ജി സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരുന്നു.

about dileep case

More in Malayalam

Trending

Recent

To Top