
Malayalam Breaking News
മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുന്നു! തുറന്നുപറഞ്ഞ് സംവിധായകൻ
മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുന്നു! തുറന്നുപറഞ്ഞ് സംവിധായകൻ
Published on

മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമ അടക്കി ഭരിക്കുന്ന താരങ്ങളാണ് മോഹൻലാലും മമ്മുട്ടിയും. ഏത് കഥാപാത്രങ്ങളും ഇരുവരുടെയും കൈകളിൽ സുരക്ഷതമായിരിക്കും. സൂപ്പർ സ്റ്റാർ യുഗം അവസാനിക്കുകയാണെന്ന് അൻവർ റഷീദ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തന്നെ തുടരും, എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. അതിനർത്ഥം പുതിയ അഭിനേതാക്കൾ വേണ്ടത്ര കഴിവുള്ളവരല്ല എന്നല്ല. ഓരോരുത്തരും അവരുടേതായ രീതിയിൽ സൂപ്പർസ്റ്റാറുകളാണ്. ആളുകൾക്ക് മമ്മൂട്ടിയേയും മോഹൻലാലിനെയും കൂടുതലും അവർ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രമേ അറിയൂ, എന്നാൽ ഇന്ന് പ്രേക്ഷകർക്ക് ഓരോ നടന്മാരെയും അടുത്തറിയാം, സോഷ്യൽ മീഡിയയ്ക്കാണ് നന്ദി പറയേണ്ടത്. യഥാർത്ഥ ജീവിതത്തിൽ ഈ അഭിനേതാക്കൾ എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവർ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകർക്ക് അടുത്ത് കാണാനാവും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ പ്രേക്ഷകർ സൂപ്പർസ്റ്റാറുകൾ എന്ന രീതിയിൽ അല്ല നോക്കികാണുന്നത്,” അൻവർ റഷീദ് ഹിന്ദു ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതെ സമയം അന്നവർ റഷീദിന്റെ ട്രാൻസ് റിലീസിനൊരുങ്ങുകയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ബാംഗ്ലൂർ ഡേയ്സിനു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’.
ഫഹദ് ഫാസില്‍ നാ യകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്ടെയിന്മെന്റ്സ് തന്നെയാണ്. കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടാണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്
ചിത്രത്തില്ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.
anavar rasheed
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...