Connect with us

‘ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണ്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശവുമായി പാർവതി തിരുവോത്ത്

Malayalam Breaking News

‘ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണ്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശവുമായി പാർവതി തിരുവോത്ത്

‘ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണ്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടുത്ത വിമർശവുമായി പാർവതി തിരുവോത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇപ്പോഴും രാജ്യം മുഴുവൻ പ്രധിഷേധം തുടരുകയാണ്. സാമൂഹ്യ മേഖലയിൽ നിന്നും സിനിമ രംഗത്ത് നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. ഇപ്പോൾ ഇതാ കടുത്ത വിമർശവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്. ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണെന്ന് പാർവതി പറയുന്നു

സമൂഹത്തിൽ ഇത്രയും പ്രിവിലേജ്‌ഡ് ആയിട്ടുള്ള തനിക്ക് അതിന് കഴിയുന്നില്ലെങ്കിൽ ഒട്ടും പ്രിവിലേജ്‌ഡ് അല്ലാത്ത ന്യൂനപക്ഷങ്ങൾക്ക് എങ്ങനെ സാധിക്കുമെന്ന് പാർവതി ചോദിക്കുന്നു.

പാർവതിയുടെ വാക്കുകൾ-


ഇത് ശരിയല്ല എന്ന് പറയാൻ ഇനിയും ആളുകൾ വരണം. വയലൻസിന് പകരം സംവാദങ്ങൾ നടക്കണം. ഇന്ന് ജെ.എൻ.യുവും ജാമിയ മിലിയയും ആണെങ്കിൽ നാളെ കേരള യൂണിവേഴ്‌സിറ്റിയിലേക്ക് എത്തില്ല എന്ന് ഉറപ്പൊന്നുമില്ല.

ഏത് ഫാസി‌സ്‌റ്റ് ആക്രമണത്തിന്റെ ചരിത്രം പരിശോധിച്ചാലും തുടക്കം ഇങ്ങനെയയിരുന്നു എന്നുകാണാം. വിത് കാശ്‌മീർ എന്ന് പറഞ്ഞ് ഞാനും നടന്നിട്ടുണ്ട്. കാശ്‌മീരിലെ അടിസ്ഥാന മനുഷ്യാവകാശങ്ങൾഎടുത്തു കളഞ്ഞു. കാശ്‌മീറൈസേഷൻ ഒഫ് ഇന്ത്യയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു മുമ്പ് സമാധാനപരമായ എത്രയോ സമരങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട്. അതിനെതിരെ ലാത്തിച്ചാർജോ, ആക്രമണങ്ങളോ ഉണ്ടായിട്ടില്ല.

ഒട്ടും സായുധരല്ലാത്ത ഒരു ജനതയെ വയലൻസിലൂടെ നിശബ്‌ദമാക്കാൻ നോക്കുകയാണ്. മുംബയിൽ പ്രൊട്ടസ്‌റ്റിന് പോയ ശേഷം എന്നെക്കുറിച്ചുണ്ടായ അഭ്യൂഹങ്ങൾക്ക് കൈയും കണക്കുമില്ല. അത്തരം ആരോപണങ്ങൾ ഉയർത്തി കുടുംബത്തെ ബ്ളാക്ക് മെയിൽ ചെയ്‌ത് എന്നെ നിശബ്‌ദയാക്കാമെന്നാണ് അവർ കരുതുന്നത്. സി.എ.എ, എൻ.ആർ.സി എന്നിവയിലെ വകുപ്പുകളെ കുറച്ച് നമുക്ക് ഘോരഘോരം വാദിക്കാം. പക്ഷേ എന്തുകൊണ്ട് ഇപ്പോൾ എന്നൊരു ചോദ്യമുണ്ട്, നമ്മുടെ സമ്പദ്‌‌വ്യവസ്ഥ ഇത്ര മോശം അവസ്ഥയിലൂടെ പോകുമ്പോൾ. ഈ ചോദ്യം ചോദിക്കാൻ ഇത്രയും പ്രിവിലേജ്‌ഡ് ആയിട്ടുള്ള എനിക്ക് പോലും കഴിയാതിരിക്കുന്ന ഈ സമയത്ത് ഒട്ടും പ്രിവിലേജ്‌ഡ് അല്ലാത്ത ന്യൂനപക്ഷങ്ങൾ എങ്ങനെ അതിജീവിക്കും.

parvathy thiruvott

More in Malayalam Breaking News

Trending

Recent

To Top