Malayalam
രാജമാണിക്യം ഷൂട്ട് തുടങ്ങുമ്ബോള്‍ കയ്യിലുണ്ടായിരുന്നത് 15 സീനും മമ്മൂക്കയുടെ ഡേറ്റും!
രാജമാണിക്യം ഷൂട്ട് തുടങ്ങുമ്ബോള്‍ കയ്യിലുണ്ടായിരുന്നത് 15 സീനും മമ്മൂക്കയുടെ ഡേറ്റും!
ട്രാൻസ് സിനിമയുടെ തിരക്കഥ, നിര്‍മ്മാണം എന്നിവയെക്കുറിച്ച് സംവിധായകനായ അന്‍വര്‍ റഷീദ് പറയുന്ന കാര്യങ്ങളാണ് എപ്പോൾ സോഷ്യൽ മീഡിയൽ വൈറലാകുന്നത്. പൂര്‍ണമായ തിരക്കഥ ഇല്ലാതെയാണ് ട്രാന്‍സ് ഷൂട്ട് തുടങ്ങിയത്. നേരത്തെ രാജമാണിക്യം എന്ന സിനിമയ്ക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. ഒരു പ്രമുഗധ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദിന്റെ വാക്കുകള്‍.
അന്‍വര്‍ റഷീദിന്റെ വാക്കുകള്‍ ഇങ്ങനെ
സംവിധാനം മാത്രമല്ല ട്രാന്‍സ് നിര്‍മിച്ചതും ഞാന്‍ തന്നെയാണ്. മലയാളത്തില്‍ ഒരു സിനിമ നിര്‍മിക്കാന്‍ മൂന്ന് വര്‍ഷം എടുക്കുമെന്ന് പറഞ്ഞാല്‍ ഒരു നിര്‍മാതാവും ആ വഴിക്ക് വരില്ല. പൂര്‍ണമായ തിരക്കഥ തയ്യാറായ ശേഷമല്ല ട്രാന്‍സിന്റെ ചിത്രീകരണം തുടങ്ങിയത്. അത് തന്നെയാണ് കാലതാമസത്തിനും കാരണം. പകുതി വരെയുള്ള തിരക്കഥ എഴുതി കഴിഞ്ഞപ്പോള്‍ ചിത്രീകരണം ആരംഭിച്ചു. അതിനു ശേഷം നടക്കുന്ന കഥയുടെ ഒരു വണ്‍ലൈന്‍ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ എഴുതിയിരുന്നില്ല.
ആദ്യപകുതിയുടെ ചിത്രീകരണത്തിന് ശേഷം ഫഹദ് തന്റെ മറ്റു സിനിമകളിലേക്ക് അഭിനയിക്കാന്‍ പോയി. ആ സമയം ട്രാന്‍സിന്റെ ബാക്കി ഭാഗങ്ങള്‍ എഴുതി പൂര്‍ത്തിയാക്കി. പണം മുടക്കുന്നത് ഞാന്‍ തന്നെ ആയതു കൊണ്ട് കൂടുതല്‍ ആരോടും ചോദിക്കേണ്ടിയിരുന്നില്ല.
anvar rasheed about trans movie
