Malayalam Breaking News
ഉസ്താദ് ഹോട്ടലിന് ശേഷം സിനിമ ചെയ്യാതിരുന്നതിന്റെ കാരണം ഒന്ന് മാത്രം; തുറന്ന് പറഞ്ഞ് അന്‍വര്‍ റഷീദ്
ഉസ്താദ് ഹോട്ടലിന് ശേഷം സിനിമ ചെയ്യാതിരുന്നതിന്റെ കാരണം ഒന്ന് മാത്രം; തുറന്ന് പറഞ്ഞ് അന്‍വര്‍ റഷീദ്
2012 ൽ അൻവർ റഷീദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഉസ്താദ് ഹോട്ടല്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ട്രാൻസിലൂടെയാണ് വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചുവന്നത്. മലയാളത്തിലെ കഴിവുറ്റ യുവ സംവിധായകരിലൊരാളായ അൻവർ റഷീദ് ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ചിത്രം മലയാളി സിനിമാപ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല.
മികച്ച അവതരണ രീതിയും വ്യത്യസ്തമായ കഥയും മികച്ച അഭിനയം കാഴ്ച്ചവെച്ച കഥാപാത്രങ്ങളുമൊക്കെയെയും ട്രാൻസ് ഒരു ദൃശ്യ വിരുന്നുതന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്
ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയ്ക്ക് ശേഷം വലിയ ഒരിടവേളയെടുത്താണ് അന്‍വര്‍ റഷീദ് ‘ട്രാന്‍സ്’ എന്ന ചിത്രം ചെയ്തത്. ആദ്യ സിനിമ യ്ക്ക് ശേഷം വലിയൊരു ഇടവേളയായിരുന്നു എടുത്തിരുന്നത്. മലയാളത്തില്‍ സംഭവിച്ച വലിയ ഇടവേള താന്‍ അത്ര കാര്യമായി എടുക്കുന്നില്ല എന്ന് വ്യക്തമാക്കുകയാണ്. താന്‍ സിനിമ ചെയ്യുന്നില്ലെന്ന് തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും എപ്പോഴും സിനിമാ ലോകത്ത് മുഴുകി ഇരിക്കുന്നതിനാല്‍ അങ്ങനെയൊരു ഫീല്‍ ഇല്ലെന്നും അന്‍വര്‍ റഷീദ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു
2017 ലാണ് ട്രാൻസിന്റെ ചിത്രീകരണം ആരംഭിച്ചത്. നാല് വർഷങ്ങൾക്കു ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നും റിപ്പോർട്ടുകൾ ഉണ്ട്
anvar rasheed
