നടി എന്ന നിലയിൽ മാത്രമല്ല, സാമൂഹിക പ്രശ്ങ്ങളിലും തന്റേതായ നിലപാട് വ്യക്ത മാക്കുന്നതിൽ മുന്നിലാണ് നടി പാർവതി തിരുവോത്ത്. ഡബ്ള്യൂ. സി.സിയുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ചത് പാർവതിയായിരുന്നു.
ഡബ്ള്യൂ. സി.സി യുടെ രൂപീകരണത്തിന്റെ ഫലമായി പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് പാർവതി പറയുന്നു . അതെ സമയം ഒരു സമയത്ത് തനിയ്ക്ക് ബാത്റൂം പാർവതിയെന്നുള്ള ഇരട്ടപ്പേര് ഉണ്ടായിരുന്നുവെന്ന് ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പാർവതി തുറന്ന് പറഞ്ഞറിയിക്കുകയാണ്
‘തിരക്കഥകള്‍ എങ്ങനെ എഴുതപ്പെടുന്നു എന്നതാണ് ഒരു വശം. ഇപ്പോഴത്തെ തിരക്കഥയില്‍ വരുന്ന മാറ്റങ്ങള്‍, ഉദാഹരണത്തിന് കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയില്‍ അന്ന ബെന്നും ഗ്രേസും അവതരിപ്പിച്ച സ്വതന്ത്രമായ നിലനില്‍പ്പ് മാത്രമല്ല സൗബിന്റേത് പോലുള്ള കഥാപാത്രങ്ങളെയും നമുക്ക് കാണാം. മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസ് വന്നാല്‍ ഒരു പുരുഷന് സഹായം ചോദിക്കുന്നത് ഒരു സ്ത്രീ സഹായം ചോദിക്കുന്നതിനേക്കാള്‍ അപമാനകരമാണ്. ജെന്‍ഡര്‍ ഇഷ്യൂസിന്റെ മറുവശമാണിത്. അത് കണ്ട് ഒരു ആണിനെങ്കിലും സമാധാനം ഉണ്ടായി കാണും. ഇത്തരം മാറ്റങ്ങള്‍ക്ക് തുടക്കമായത്. ഡബ്ള്യൂ. സി.സി വന്ന ശേഷമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.’
‘ജോലി സ്ഥലത്തെ സുരക്ഷയാണ് മറ്റൊന്ന്. ചിലത് കാലാകാലങ്ങളായി നമ്മള് കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇതെല്ലാം നിയമം മുഖേന തടയേണ്ടതാണ്. 2014 ല്‍ ഇതേകുറിച്ച് അമ്മയുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്റൂം പാര്‍വതി എന്ന് ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ, ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്ററി വാനെങ്കിലും വന്നിട്ടുണ്ട്. ഇനിയും അമ്മയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും, ഇതേ കാര്യം ചോദിക്കും.’ ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...