
News
വിദ്യാര്‍ഥിയെ കൂവിപ്പിച്ചു;നടന് ടൊവിനോ തോമസിനെതിെ നിയമ നടപടി!
വിദ്യാര്‍ഥിയെ കൂവിപ്പിച്ചു;നടന് ടൊവിനോ തോമസിനെതിെ നിയമ നടപടി!

മാനന്തവാടി മേരി മാതാ കോളേജിലെ വേദിയില്‍ വിദ്യാര്‍ത്ഥിയെ കൂവിപ്പിച്ച സംഭവത്തില്‍ നടന് ടൊവിനോ തോമസിനെതിരെ നടപടയെടുക്കണമെന്ന് കെ.എസ്.യു. സംഭവവുമായി ബന്ധപ്പെട്ട് നാളെ പൊലീസില്‍ പരാതി നല്‍കുമെന്നും കെ.എസ്!.യു അറിയിച്ചു.
മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ നടന്ന പൊതുചടങ്ങിനിടെയായിരുന്നു സംഭവം.
കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശത്തില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച പരിപാടിയില്‍ ടൊവിനോ സംസാരിക്കവെ ഒരു വിദ്യാര്‍ത്ഥി കൂവുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ച കുട്ടി സമ്മര്‍ദ്ദം ഏറിയപ്പോള്‍ ഒരു പ്രാവശ്യം കൂവി.
എന്നാല്‍ നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജില്‍ നിന്നും പോകാന്‍ അനുവദിച്ചത്. വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും വേദിയില്‍ ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമ നടപടിയെടുക്കണന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. നാളെ എസ്.പിക്ക് പരാതി നല്‍കാനാണ് കെ.എസ്!.യുവിന്റെ തീരുമാനം.
tovino thomas
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കൊല്ലം സുധി. ടെലിവിഷൻ പരിപാടികളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വേർപാട് ഏറെ വേദനയോടെയാണ് കേരളക്കര കേട്ടത്....
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...