
Bollywood
ജാക്കി ഷ്റോഫും ടൈഗര്‍ ഷ്റോഫും ഒരേ ഫ്രയിമിൽ,’ഭാഗി-3′ ഉടനെത്തും;മാസ്സ് ആക്ഷൻ ചിത്രം!
ജാക്കി ഷ്റോഫും ടൈഗര്‍ ഷ്റോഫും ഒരേ ഫ്രയിമിൽ,’ഭാഗി-3′ ഉടനെത്തും;മാസ്സ് ആക്ഷൻ ചിത്രം!
Published on

ജാക്കി ഷ്റോഫും മകന് ടൈഗര്‍ ഷ്റോഫും ഒരുമിച്ചെത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷിച്ചതാണ്.ഇപ്പോളിതാ കാത്തിരിപ്പിന് വിരാമമിട്ട് ‘ഭാഗി-3’ എന്ന ചിത്രത്തിലൂടെ ഇരുവരും ഒന്നിക്കുകയാണ്. അച്ഛനും മകനും ഒരുമിച്ചൊരു സ്ക്രീനിൽ എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.ചിത്രത്തില്‍ ടൈഗറിന്റെയും ഹിതേഷ് ദേശ്മുഖിന്റെയും അച്ഛന് കഥാപാത്രമായാണ് ജാക്കി എത്തുന്നത്.
2020ല്‍ ഒരുപിടി ജാക്കി ഷ്റോഫ് ചിത്രങ്ങളാണ് തീയേറ്ററില്‍ വരാന്‍ ഉള്ളത്. ‘ഹീറോപന്തി’ ആയിരുന്നു ടൈഗര്‍ ഷറോഫിന്റെ ആദ്യ ചിത്രം.ചിത്രത്തിന് വേണ്ടി വളരെ മുന്‍പ് തന്നെ ടൈഗര്‍ പരിശീലനങ്ങള്‍ ആരംഭിച്ചിരുന്നു.തന്റെ ഇന്‍സ്റ്റഗ്രം അക്കൗണ്ട് വഴി താരം പുതിയ ഗെറ്റപ്പില്‍ ഉള്ള ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു.ആദ്യ പതിപ്പുകളായ ഭാഗി-1ഉം ഭാഗി-2വും ഗാനങ്ങള്‍ കൊണ്ടും ടൈഗറിന്റെ ആക്ഷന്സുകൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു.
ഇതേ ചിത്രങ്ങളുടെ മൂന്നാം പതിപ്പാണ് ‘ഭാഗി-3’.ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക വേഷം ചെയുന്നത്. അഹമ്മദ് ഖാന് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നാടിടാവാലയാണ്. സന്താന കൃഷ്ണ രവിചന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറ സംഗീതം മീറ്റ് ബ്രോസ്,അമാല്‍ മാലിക് എന്നിവരാണ് നിര്‍വഹിക്കുന്നത്.വെള്ളിത്തിരയിലെ സാഹസികതയുടെ അവസാന വാക്കാണ് ബോളിവുഡ് സൂപ്പര്‍താരം ജാക്കി ഷ്റോഫ്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ജനമനസില്‍ സ്ഥാനമുറപ്പിച്ച താരം വളരെ പെട്ടന്ന് ബോളിവുഡ് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു.1982-ൽ പുറത്തിറങ്ങിയ സ്വാമി ദാദ ആണ് അദ്ദേഹത്തിൻറെ ആദ്യ ചിത്രം. യുദ്ധ്, ലെ രാം ലഖൻ, പരിന്ത തുടങ്ങിയവ അദ്ദേഹം അഭിനയിച്ച പ്രശസ്ത്ത സിനിമകളാണ്. മലയാളത്തിൽ വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
about tiger shroff jackie shroff new film
ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ്. ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മനീഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ...
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...