
Malayalam Breaking News
ആ കഷ്ട്ടകാല സമയത്ത് എന്നെ സഹായിച്ച മനുഷ്യനാണ് ദുൽഖർ സൽമാൻ;വെളിപ്പെടുത്തി മിഥുൻ മാനുവൽ തോമസ്!
ആ കഷ്ട്ടകാല സമയത്ത് എന്നെ സഹായിച്ച മനുഷ്യനാണ് ദുൽഖർ സൽമാൻ;വെളിപ്പെടുത്തി മിഥുൻ മാനുവൽ തോമസ്!
Published on

മലയാള സിനിമ ലോകത്തിപ്പോൾ ചർച്ചയാകുന്നു സംവിധായകൻ മിഥുൻ മാനുവൽ ആണ്,കാരണം ഒരുപാട് നല്ല ചിത്രങ്ങൾ മലയാള സിനിമയ്ക്കും ,പ്രേക്ഷകർക്കും നൽകി മുന്നേറുകയാണ് താരം.പ്രേക്ഷകരുടെ പ്രിയ ചിത്രം “ഓം ശാന്തി ഓശാന” എന്ന സൂപ്പർ ഹിറ്റ് നിവിൻ പോളി- ജൂഡ് ആന്റണി ജോസഫ് ചിത്രം രചിച്ചു കൊണ്ട് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മിഥുൻ മാനുവൽ തോമസ് പിന്നീട് സംവിധായകനായി നമ്മുക്ക് മുന്നിലെത്തിച്ച ചിത്രങ്ങളാണ് “ആട് ഒരു ഭീകര ജീവിയാണ്, ആട് 2, അലമാര, ആൻ മരിയ കലിപ്പിലാണ്, അർജന്റീന ഫാൻസ് കാട്ടൂർ കടവ്, അഞ്ചാം പാതിരാ”ഇവയെല്ലാം.മാത്രവുമല്ല വർഷമാദ്യം റിലീസ് ചെയ്ത മിഥുൻ മാനുവൽ തോമസ്- കുഞ്ചാക്കോ ബോബൻ ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ ആയി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ ഇന്റർവ്യൂവിൽ തന്റെ ഭാവി പ്രൊജെക്ടുകളെ പറ്റി സംസാരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്.
ഓരോ ചിത്രങ്ങളും മലയാളികൾ ഒന്നടങ്കം ഹൃദയത്തിലേറ്റി വമ്പൻ വിജയം നേടിയതോടെ ഏതു താരത്തിന്റെ പോലും ഡേറ്റ് കിട്ടില്ലേ എന്ന ചോദ്യം മനീഷ് ചോദിച്ചപ്പോൾ മിഥുൻ പറഞ്ഞത് ലാലേട്ടനോട് ഒരു കഥ പറയാൻ ആഗ്രഹം ഉണ്ടെന്നും, എന്നാൽ ഇതുവരെ അദ്ദേഹത്തെ കണ്ടു കഥ പറയാനുള്ള തന്റെ ശ്രമം വിജയിച്ചിട്ടില്ല എന്നാണ്.മാത്രവുമല്ല തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ദുൽഖറിന്റെപോലും ഡേറ്റ് കിട്ടാൻ പ്രയാസമാണെന്നാണ്. ആൻ മരിയ കലിപ്പിലാണ് എന്ന മിഥുൻ മാനുവൽ തോമസ്- സണ്ണി വെയ്ൻ ചിത്രത്തിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തിയിരുന്നു. തന്റെ കഷ്ടകാല സമയത്തു തന്നെ സഹായിച്ച വ്യക്തിയാണ് ദുൽഖർ എന്നും മിഥുൻ പറഞ്ഞു.
അത് മാത്രമല്ല തന്റെ അടുത്ത സുഹൃത്തുക്കൾ ആയ “ജയസൂര്യ, കുഞ്ചാക്കോ ബോബൻ” എന്നിവരുടെയടുത്തു പോലും ചെന്നാൽ ഡേറ്റ് കിട്ടാൻ പ്രയാസമാണെന്നും കാരണം ഇവരെല്ലാം വളരെയധികം തിരക്കുള്ള നടന്മാരാണെന്നും മിഥുൻ വിശദീകരിക്കുന്നു.മാത്രവുമല്ല മിഥുൻ ഇനി ചെയ്യാൻ പോകുന്ന രണ്ടു ചിത്രങ്ങൾ ഒന്ന് ആടിന്റെ മൂന്നാം ഭാഗവും പിന്നീട് ഒരു ആക്ഷൻ ത്രില്ലറുമാണ്.കൂടാതെ മിഥുൻ നേരത്തെ പ്രഖ്യാപിച്ചിരുന്ന ജയസൂര്യ ചിത്രം ടർബോ പീറ്റർ, മമ്മൂട്ടി ചിത്രം കോട്ടയം കുഞ്ഞച്ചൻ 2 എന്നിവ ഇനി ചെയ്യുന്നില്ല എന്നും അത് രണ്ടും ഉപേക്ഷിച്ചു എന്നും മിഥുൻ തുറന്നു പറഞ്ഞു. അഞ്ചാം പാതിരാ മറ്റു ഭാഷകളിലേക്ക് റീമേക് ചെയ്യാനുള്ള ഓഫറുകൾ ലഭിക്കുന്നുണ്ട് എന്നും ഈ സംവിധായകൻ പറയുന്നു.
about dulquer salman
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...