
Malayalam Breaking News
രാച്ചിയമ്മയായി കിടിലൻ മേക് ഓവറിൽ പാർവതി;ആവേശത്തിൽ ആരധകർ!
രാച്ചിയമ്മയായി കിടിലൻ മേക് ഓവറിൽ പാർവതി;ആവേശത്തിൽ ആരധകർ!
Published on

മലയാള സിനിമയിൽ ഏറെ പ്രിയങ്കരിയായ നായികയാണ് പാർവതി തിരുവോത്ത്.ഓരോ ചിത്രങ്ങളിലൂടെയും അത്ഭുത പെടുത്തുന്ന താരം കഴിഞ്ഞ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രം ആയിരുന്നു മനു അശോകൻ ഒരുക്കിയ ഉയരെ.ചിത്രം പറയുന്നത് ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റിയ പല്ലവി എന്ന പെൺകുട്ടിയുടെ കഥയായിരുന്നു,ആ കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ച വെച്ച പാർവതി ആയിരുന്നു ആ ചിത്രത്തിന്റെ ഹൈലൈറ്റ്.മാത്രമല്ല മികച്ച പ്രകടനവുമായി ആസിഫ് അലിയും ആ ചിത്രത്തിൽ നിറഞ്ഞു നിന്നു. എന്നാലിപ്പോൾ ഉയരേ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- പാർവതി ടീം ഒന്നിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ട്.മാത്രമല്ല “ദയ, മുന്നറിയിപ്പ്, കാർബൺ” തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകൻ ആയ വേണു ഒരുക്കുന്ന രാച്ചിയമ്മ എന്ന ചിത്രത്തിൽ ആണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ രാച്ചിയമ്മ ആയി കിടിലൻ മേക് ഓവറിൽ ആണ് പാർവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചിത്രം ഇതിനോടകം വൈറലാണ്.
ചിത്രത്തിന്റെ മറ്റൊരു പ്രകത എന്ന പറയുന്നതും,ചിത്രത്തിന്റെ ഉറവിടവും പ്രശസ്ത സാഹിത്യകാരൻ ഉറൂബ് രചിച്ച രാച്ചിയമ്മ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ്. മാത്രവുമല്ല അമ്പതു വർഷം മുൻപാണ് രാച്ചിയമ്മ എന്ന കഥ ഉറൂബ് എഴുതിയതെങ്കിൽ ആ കാലത്തേ അതിജീവിച്ചു നിന്ന ഈ കഥയുടെ ദൃശ്യാവിഷ്കാരം ആണ് വേണു നടത്തുന്നത്.കൂടാതെ അദ്ദേഹം തന്നെ തിരക്കഥയും ഒരുക്കിയ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പീരുമേട് ആണ്.നിരവധി സംവിധായകർ ചേർന്ന് ഒരുക്കുന്ന ഒരു ആന്തോളജി ചിത്രത്തിലെ ഒരു ഹൃസ്വ ചിത്രം മാത്രമാണ് രാച്ചിയമ്മ.ഇങ്ങനെയുള്ള ആന്തോളജി ചിത്രത്തിലെ മറ്റു ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പൊതുവെ, “ആഷിഖ് അബു, രാജീവ് രവി, ജയ് കെ” എന്നിവർ ആണ്. പക്ഷെ ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിന്റെ പേര് പെണ്ണും ചെറുക്കനും എന്നാണെന്നും ,തുറമുഖം പൂർത്തിയാക്കിയാൽ ഉടൻ രാജീവ് രവി ഇതിലെ തന്റെ ചിത്രം ഒരുക്കുമെന്നാണ് റിപ്പോർട്ട്. ജയ് കെ ഒരുക്കുന്ന ചിത്രത്തിൽ “ജോജു ജോർജ്, സംയുക്ത മേനോൻ” എന്നിവർ ആണ് വേഷമിടുന്നത്.ഈ ‘ആഷിഖ് അബു’ ചിത്രത്തിൽ ‘റോഷൻ മാത്യു, ദർശന’ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
about rachiyamma
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...