യുവതാരം ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാഹചര്യമൊരുങ്ങുകയാണ്. താരസംഘടനയായ അമ്മയുടെ ഇടപെടലോടെ ഷെയിൻ നിഗം പ്രശ്നത്തിന് പരിഹാരമായി. സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിക്കാമെങ്കിൽ മാത്രമേ പ്രശ്നത്തിൽ ഇടപെടൂ എന്ന് ചർച്ചയുടെ തുടക്കത്തിൽ തന്നെ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കി.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നിഗം അറിയിച്ചു. താരസംഘടനയായ അമ്മയുമായി നടത്തിയ ചർച്ചയിലാണ് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കുമെന്ന് ഷെയ്ൻ അറിയിച്ചത്. പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി അമ്മ പ്രസിഡന്റ് മോഹൻലാലും പറഞ്ഞു. ചർച്ചയിലെ തീരുമാനം അമ്മ ഭാരവാഹികൾ നിർമ്മാതാക്കളുടെ സംഘടനയെ അറിയിക്കാനും ധാരണയായി.
നേരത്തെ ഒരിക്കൽ എടുത്ത തീരുമാനങ്ങൾ ഷെയിൻ ലംഘിച്ചതിനാൽ രേഖാമൂലം ഇത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കുകയും വേണം. ഈ രണ്ട് കാര്യങ്ങളും ഷെയിൻ അംഗീകരിച്ചു. അതിനുശേഷം നിർമ്മാതാക്കളുമായി മോഹൻലാൽ നേരിട്ട് സംസാരിക്കും. എന്നാൽ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒരു ചർച്ചയ്ക്കും ഇല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് രഞ്ജിത് രജപുത്ര പറഞ്ഞു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...