ബോളിവുഡ് താരങ്ങളായ രൺവീർ-ദീപിക ദമ്പതികൾ എപ്പോഴും വാർത്ത കോളങ്ങളിൽ ഇടം നേടാറുണ്ട്.ഇരുവരും ബോളിവുഡിലെ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ്.കൂടാതെ നടൻ രൺവീർ സിങ്ങിന്റെ വസ്ത്രധാരണ എന്നും ബോളിവുഡ് കോളങ്ങളിലുസാമൂഹ്യ മാധ്യമങ്ങളിലും ചർച്ച വിഷയമാകാറുണ്ട്. വ്യത്യസ്തമായ വസ്ത്രം ധരിച്ചു വേറിട്ട സ്റ്റൈലിലാണ് താരം പൊതുവേദികളിലും സ്റ്റേജ് ഷോകളിലും പ്രത്യക്ഷപ്പെടാറുള്ളത്.ഇരുവരുടെയും പ്രണയ വാർത്തകൾക്കിടയിലിപ്പോഴിതാ രൺവീറിന്റെ വസ്ത്രം തനിക്കു നൽകിയ പണിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദീപിക. കപിൽ ശർമയുടെ ഷോയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
താരങ്ങൾ ഒരുമിച്ച് ബാഴ്സലോണയിലെ സംഗീത പരിപാടിയിൽ പങ്കെടുക്കവെയുണ്ടായ സംഭവമാണ് താരം പങ്കുവെച്ചെത്തിയിരിക്കുന്നത്.രൺവീർ വളരെ പെട്ടെന്ന് സന്തോഷിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ് എന്നാണ് നടി പറയുന്നത്.അന്നത്തെ പരിപാടിയിൽ ലൂസ് പാന്റ് ധരിച്ച് ഡാൻസ് ചെയ്യുകയായിരുന്ന രൺവീറിന്റെ ശബ്ദം പെട്ടന്ന് മാറുകയായിരുന്നു. രൺവീറിന്റെ പാന്റ് കീറിയിട്ടുണ്ടായിരുന്നെന്നും എനിയ്ക്ക് ചുറ്റും ആളുകൾ ഡാൻസ് ചെയ്യുമ്പോൾ താൻ കീറി പാന്റ് തുന്നുകായിരുന്നെന്നും ദീപിക പറയുന്നു.
ഞാനും എല്ലാ സാധാരണ വിട്ടമ്മമാരെ പോലെ ഭർത്താവിന്റെ പേഴ്സിൽ നിന്ന് പണം എടുക്കാറുണ്ടെന്നും ദീപിക കൂട്ടിച്ചേർത്തു. 2018 ൽ വിവാഹിതരായ ഇവർ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട് താരദമ്പതികളാണ്. വിവാഹത്തിനു ശേഷവും സിനിമയുപമായി ഇരുവരും മുന്നോട്ട് പോകുകയാണ്.ഇവരുടെ പ്രണയവും വിവാഹ ജീവിതത്തിനു ശേഷം ഇരട്ടിക്കുകയാണ്. സിനിമാ തിരക്കുകൾക്കിടയിലും പരസ്പരം ദാമ്പത്യബന്ധത്തിന്റെ എല്ലാ കടമകളും ചെയ്യുന്നവരാണ് ദീപികയും,രൺവീറുമെന്ന് വീണ്ടും തെളിയിക്കുകയാണ് താരങ്ങൾ.