
Malayalam
കുത്തിയത് മത്തൻ തന്നെ കുമ്പളമല്ല;സിത്താരയുടെ കഴിവിന് പിന്നിലെ ആളെ കണ്ടെത്തി ആരാധകർ;വീഡിയോ കാണാം!
കുത്തിയത് മത്തൻ തന്നെ കുമ്പളമല്ല;സിത്താരയുടെ കഴിവിന് പിന്നിലെ ആളെ കണ്ടെത്തി ആരാധകർ;വീഡിയോ കാണാം!
Published on

മലയാളി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഗായികയാണ് സിത്താര കൃഷ്ണകുമാർ.തന്റെ ജീവിതെത്തിലെ എല്ലാ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ തന്റെ അച്ഛൻ
കൃഷ്ണകുമാർ പാട്ടു പാടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് സിത്താര.പുതുവത്സരദിനത്തിലാണ് താരം ഈ സ്പെഷ്യൽ വീഡിയോ പങ്കുവെച്ചത്.
സംഗീതപരിപാടിക്കു ശേഷം നട്ടപ്പാതിരായ്ക്ക് വീട്ടിലെത്തുമ്പോൾ അച്ഛനും അമ്മയുമായി അൽപനേരം വർത്തമാനങ്ങളുമായി ചിലവഴിക്കാറുണ്ടെന്ന് സിത്താര പറയുന്നു. പുതുവർഷത്തിലെ ആദ്യരാത്രിയിലും പതിവു തെറ്റിയില്ല. വിശേഷങ്ങൾക്കൊപ്പം അച്ഛൻ കൃഷ്ണകുമാറിന്റെ പാട്ടും സ്വാഭാവികമായി സംഭവിക്കുകയായിരുന്നു. കൂട്ടുകുടുംബം എന്ന സിനിമയിൽ വയലാർ എഴുതി ജി.ദേവരാജൻ ഈണം പകർന്നു യേശുദാസ് ആലപിച്ച ‘ഇന്ദ്രനീല യവനിക ഞൊറിഞ്ഞു’ എന്ന ഗാനമാണ് സിത്താരയുടെ അച്ഛൻ പാടിയത്.
സിത്താരയുടെ അകത്തന്റെ പാട്ട് വലിയ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മകളുടെ കഴിവ് പാരമ്പര്യമായി കിട്ടിയതു തന്നെയെന്നാണ് ആരാധകർ പറയുന്നത്, നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. കുത്തിയത് മത്തൻ തന്നെ കുമ്പളമല്ല എന്നാണ് ഒരു ആരാധകന്റെ കമന്റ്. അച്ഛന്റേത് കിടിലൻ ശബ്ദമാണെന്നും പാട്ടിനെ സമീപിക്കുന്ന രീതി അതിമനോഹരമാണെന്നും ആരാധകർ പ്രതികരിച്ചു.
about sithara krishnakumar
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...