
Malayalam
മോഹൻലാൽ കട്ട കലിപ്പ്;ബിഗ് ബ്രദറിന്റെ മാസ്സ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!
മോഹൻലാൽ കട്ട കലിപ്പ്;ബിഗ് ബ്രദറിന്റെ മാസ്സ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!

ഏറ്റവും പുതിയതായി മോഹൻലാലിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിഗ്ബ്രദർ.ചിത്രത്തിൽ കിടിലൻ ഗറ്റപ്പിലാണ് മോഹൻലാൽ ഏതുനാന്ത എന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.മാത്രമല്ല കുറച്ചു ദിവസം മുൻപ് പുറത്തിറങ്ങിയ ട്രെയ്‌ലറും അങ്ങനെ ഒരു സൂചനയാണ് നൽകുന്നത്.ഇപ്പോളിതാ ചിത്രത്തിലെ ഒരു മാസ്സ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.മാസ്സ് ലുക്കിൽ മോഹൻലാലിന്റെ ഒരു ആക്ഷൻ സീൻ ആണ് ഈ പോസ്റ്ററിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി ഒരു ആക്ഷൻ സിനിമ ആയാണ് താൻ ബിഗ് ബ്രദർ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ സിദ്ദിഖ് പറഞ്ഞിരുന്നു.
മുപ്പതു കോടിയോളം രൂപ ചിലവിൽ നിർമ്മിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആണെന്നാണ് സൂചന.ചിത്രത്തില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാനും പ്രധാന വേഷത്തിലുണ്ട്. തികഞ്ഞ ഫാമിലി എന്റര്‍ടെയ്‌നറായി ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനോ ഖാലിദ്, ടിനി ടോം തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
പുതുമുഖം മിര്‍ന മേനോനാണ് നായികാ വേഷത്തില്‍ എത്തുന്നത്. എസ്. ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജനും ഷാ മാന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജിയും മനു ന്യൂയോര്‍ക്കും ചേര്‍ന്നാണ് ബിഗ് ബ്രദര്‍ നിര്‍മ്മിക്കുന്നത്.റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കുന്നത്.ജിത്തു ദമോദറാണ് കാമറ.നോബിള്‍ ജേക്കബാണ് പ്രൊഡക് ഷന് കണ്ട്രോളര്.ചിത്രം ജനുവരിയിൽ തിയേറ്ററുകളിലെത്തും. ഒന്നുറപ്പാണ് ഇതൊരു ഒന്നൊന്നര പടമായിരിയ്ക്കും.
big brother movie
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ലീന ആന്റണി. ഇപ്പോഴിതാ അച്ഛന്റെ മരണത്തെ തുടർന്ന് 63 വർഷം മുൻപ് പഠനം നിർത്തിയ നടി ഹയർസെക്കൻഡറി...
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...