Connect with us

ഓരോ ചിത്രത്തിലേക്ക് കടക്കുമ്പോഴും ജ്യോത്സ്യനെ കാണാറുണ്ട്;സച്ചിയുടെയും ആന്റണി പെരുമ്പാവൂരിന്റെയും ജാതകവുമായി ജോത്സ്യനെ കണ്ടു പക്ഷേ…

Malayalam

ഓരോ ചിത്രത്തിലേക്ക് കടക്കുമ്പോഴും ജ്യോത്സ്യനെ കാണാറുണ്ട്;സച്ചിയുടെയും ആന്റണി പെരുമ്പാവൂരിന്റെയും ജാതകവുമായി ജോത്സ്യനെ കണ്ടു പക്ഷേ…

ഓരോ ചിത്രത്തിലേക്ക് കടക്കുമ്പോഴും ജ്യോത്സ്യനെ കാണാറുണ്ട്;സച്ചിയുടെയും ആന്റണി പെരുമ്പാവൂരിന്റെയും ജാതകവുമായി ജോത്സ്യനെ കണ്ടു പക്ഷേ…

മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു നരസിംഹം.രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജികൈലാസ് സംവിധാനം ചെയ്ത ചിത്രം മലയാളസിനിമയില്‍ വന്‍ കളക്ഷന്‍ നേടുകയും ചെയ്തു.ഇപ്പോഴിതാ ചിത്രത്തിന്റെ ചില രസകരമായ സംഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

ഞാന്‍ ഓരോ ചിത്രത്തിലേക്ക് കടക്കുമ്പോഴും നിര്‍മാതാവിന് മുടക്കുമുതല്‍ കിട്ടുമോ എന്നറിയാന്‍ ജ്യോത്സ്യനെ കാണാറുണ്ട്. അങ്ങനെ ആ ചിത്രത്തിന്റെ നിര്‍മാതാക്കളായ സച്ചിയുടെയും ആന്റണി പെരുമ്പാവൂരിന്റെയും ജാതകവുമായി ജോത്സ്യനെ കണ്ടു. ആന്റണിയുടെ ജനനത്തീയതി ഗണിച്ച് ജ്യോത്സ്യന്‍ പറഞ്ഞു, ഇയാള്‍ ഒന്നുമില്ലായ്മയില്‍നിന്ന് കോടികള്‍ കൊയ്യാന്‍ യോഗമുള്ളയാളാണ്. തൊട്ടതെല്ലാം പൊന്നാകും. എന്നാല്‍ സച്ചിയുടെ ജാതകം നോക്കിയപ്പോള്‍ അയാളുടെ മുഖം വാടി… ഈ ജാതകം തീര്‍ന്നതായാണ് കാണുന്നത് എന്നാണ് ജ്യോൽസ്യൻ പറഞ്ഞത് എന്നും ഷാജി കൈലാസ് പറയുന്നു.

മക്കളുടെ ജാതകം നോക്കിയാല്‍ ഈ സമയത്ത് അച്ഛന് ശേഷക്രിയ ചെയ്യാനുണ്ടോ എന്ന് നോക്കണം… ജീവിച്ചിരിക്കുന്നവരെക്കുറിച്ച് ജ്യോത്സ്യന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ വല്ലാത്ത വിഷമംതോന്നി. ഞാന്‍ ചെന്നെയില്‍പോയി രഞ്ജിത്തിനോട് ഈ കാര്യം പറയുമ്പോള്‍ ഷോഗണ്‍ രാജന്‍ വിളിച്ചു. ” അറിഞ്ഞില്ലേ നിങ്ങളുടെ നിര്‍മാതാവ് തലകറങ്ങിവീണു, ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്താണ് ഞാന്‍ വരുന്നത് ”…. പ്രവചനം ഫലിച്ചു, ഞങ്ങളുടെ ഷൂട്ടിങ് തുടങ്ങുന്നതിനുമുന്‍പ് സച്ചി വിട പറഞ്ഞു. പിന്നീട് ആന്റണി ചിത്രം ഏറ്റെടുത്തു.

shaji kailas about narasimham movie

More in Malayalam

Trending

Recent

To Top