
Bollywood
ദീപികയ്ക്ക് ഇത് ഇഷ്ട്ടമാകുമോ?ഭാര്യയ്ക്കു സമ്മാനം വാങ്ങാനുള്ള തത്രപ്പാടിലാണ് രൺവീർ!
ദീപികയ്ക്ക് ഇത് ഇഷ്ട്ടമാകുമോ?ഭാര്യയ്ക്കു സമ്മാനം വാങ്ങാനുള്ള തത്രപ്പാടിലാണ് രൺവീർ!
Published on

ബോളിവുഡിന്റെ പ്രിയ താരദമ്പതികളായ ദീപികയും,രൺവീറും വാർത്തകളിൽ ഇടം നേടാറുണ്ട്.ഇരുവരുടെയും പ്രണയവും വിവാഹവും ചർച്ചയായത് പോലെ തന്നെ വിവാഹ ശേഷമുള്ള ഇവരുടെ പ്രണയവും വാർത്തകളിൽ നിരയാറുണ്ട്.പുതിയ സിനിമയുടെ പ്രൊമോഷൻ തിരക്കിലാണിപ്പോൾ ദീപിക പദുകോൺ.അതിനിടയിൽ തന്റെ ഭാര്യയ്ക്കായി മനോഹരമായൊരു മികച്ച ഗിഫ്റ്റ് തിരഞ്ഞെടുക്കുന്ന തിടുക്കത്തിലാണ് രൺവീർ സിങ്. മുംബൈയിലുള്ള മാളിൽ നിന്നും സ്ത്രീകളുടെ ഹാൻഡ് ബാഗ് തിരയുന്ന രൺവീറിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്.
തന്റെ സഹോദരിയായ റിതികയ്ക്കൊപ്പമാണ് രൺവീർ ഞായറാഴ്ച വിൻഡോ ഷോപ്പിങ്ങിനു പോയത്.വെളുത്ത ടീഷർട്ടും ചുവപ്പ് നിറത്തിലുള്ള തൊപ്പിയുമണിഞ്ഞ രൺവീർ ഏറ്റവും ഭംഗിയുള്ള ബാഗ് തിരഞ്ഞെടുക്കാനുള്ള കഷ്ടപ്പാടിലാണ്. സഹോദരി റിതികയോടും രൺവീർ അഭിപ്രായം ചോദിക്കുന്നുണ്ട്.
തിരക്കുകൾക്കിടയിലും താരം ആരാധകരോട് ഹായ് പറയുന്നുണ്ട്.ഷോപ്പിങ് മാളിലേക്ക് കയറിയെ രൺവീറിനെ ആരാധകർ ചുറ്റും കൂടി കഷ്ടപ്പെടുത്തിയെങ്കിലും ഷോറൂമിലേക്ക് കയറുന്നത് വരെ താരം എല്ലാവരെയും നോക്കി കൈവീശി കാണിക്കുന്നുണ്ടായിരുന്നു.
പുതിയ ചിത്രം പ്രമേയമാക്കുന്നത് ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥയാണ്.ഇവരുടെ ജീവിതത്തെ ആസ്പദമാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ജനുവരി 10 നാണ് ഛപാക് റിലീസിനെത്തുക.
about ranveer and deepika
പ്രശസ്ത ബോളിവുഡ് – ബംഗാളി സംവിധായകൻ ആയ പാർഥോ ഘോഷ് അന്തരിച്ചു. 76 വയസായിരുന്നു പ്രായം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്....
ബോളിവുഡ് സംവിധായകൻ മനീഷ് ഗുപ്തയ്ക്കെതിരെ കേസ്. ഡ്രൈവറെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിലാണ് മനീഷ് ഗുപ്തയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. അന്ധേരി വെർസോവ പൊലീസാണ് കേസ് രജിസ്റ്റർ...
റാപ്പർ മുഹമ്മദ് ബിലാൽ ഷെയ്ഖിന് വ ധ ഭീ ഷണി. എമിവേ ബൻടായി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. പ്രശസ്ത പഞ്ചാബി ഗായകൻ...
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...