Connect with us

എന്നാ പേടിയാ കുവേ.. പിള്ളേരൊന്നു തുമ്മിയപ്പോൽ, ഇൻറ്റർനെറ്റും കട്ട് ചെയ്തോടുന്നോ ? പരിഹാസവുമായി എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Malayalam Breaking News

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. സിനിമ മേഖലയിലെ നിരവധി പേരാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്‍റര്‍നെറ്റ് സംവിധാനത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ പരിഹസിച്ചുകൊണ്ട് സംവിധായകന്‍ എംഎ നിഷാദ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പരിഹാസവുമായി എത്തിയത്

എന്നാ പേടിയാ കുവേ..പിള്ളേരൊന്നു തുമ്മിയപ്പോൽ,ഇൻറ്റർനെറ്റും കട്ട് ചെയ്തോടുന്നോ ? അപ്പോൾ നമ്മടെ ഡിജിറ്റൽ ഇൻഡ്യ ?… ചാണകതന്ത്രങ്ങൾ പാളുന്നല്ലോ മിത്രോംസ്.. എന്നാണ് കുറിപ്പ്. ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് വൈറലായി കഴിഞ്ഞിട്ടുണ്ട്

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ എന്ന വിവാദ പ്രസ്താവന പ്രധാനമന്ത്രി മോദി പറഞ്ഞതിന് പിന്നാലെ നെയ്റോസ്റ്റും,ബീഫ് റോസ്റ്റും കിടു കോംബോ ആണ് മിത്രോംസ്, ഭക്ഷണം കൊണ്ടും തിരിച്ചറിയൂ എന്ന കുറിപ്പുമായും കഴിഞ്ഞ നിഷാദ് എത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. മുംബൈ ഓഗസ്റ്റ് ക്രാന്തി മൈദാനില്‍ ബോളിവുഡില്‍ നിന്നുള്ള ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ഒത്തുചേർന്നിരുന്നു. മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത നടി പാര്‍വതി തിരുവോത്തിന് കയ്യടിക്കുകയാണ്.

MA NISHAD FACEBOOK POST

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top