Connect with us

സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ അതിന് ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇതിലൂടെ ഇത്തരക്കാരുടെ മാനസിക നിലയാണ് വ്യക്തമാകുന്നത്; മരക്കാറിനെ കുറിച്ച് പോസ്റ്റിട്ടതിനു പിന്നാലെ സംഭവിച്ചത്.., എംഎ നിഷാദ് പറയുന്നു

Malayalam

ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തെത്തിയത്. ഇതിനു പിന്നാലെം നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി എത്തിയത്. ഇക്കൂട്ടത്തില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരു ചരിത്ര സിനിമയെല്ലന്ന് സംവിധായകന്‍ എംഎ നിഷാദ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇത് വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ക്ക് തക്കത്തായ മറുപടിയും നിഷാദ് നല്‍കുന്നുണ്ട്. അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ സുഡാപ്പിയെന്നും ജിഹാദിയെന്നും വിളിക്കുന്നതിലൂടെ ഇത്തരക്കാരുടെ മാനസിക നിലയാണ് വ്യക്തമാകുന്നതെന്നും നിഷാദ് പറഞ്ഞു. താന്‍ എഴുതിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് അതിന്റ അണിയപ്രവര്‍ത്തകര്‍ പോലും സന്തോഷത്തോടെയാണ് സ്വീകരിച്ചതെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും പ്രേക്ഷകന്റെ സ്വാതന്ത്ര്യമാണ് അത് നല്ലതെന്നും മോശമെങ്കില്‍ മോശമെന്ന് പറയേണ്ടതും. പക്ഷേ ഇത്രമാത്രം സിനിമയെ അവഗണിക്കേണ്ട കാര്യമില്ല. ഇതൊരു ചരിത്ര സിനിമയല്ല, സംവിധായകന്റെ ചിന്തകളില്‍ നിന്നും ഭാവനയില്‍ നിന്നും ഉയര്‍ന്നതാണെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരിന്നു.

സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ അതിന് ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല. ഇതിലൂടെ ഇത്തരക്കാരുടെ മാനസിക നിലയാണ് വ്യക്തമാകുന്നത്. ഞാന്‍ എഴുതിയിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് അതിന്റ അണിയപ്രവര്‍ത്തകര്‍ പോലും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എല്ലാത്തരം സിനിമകളും പ്രിയദര്‍ശന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലാം മനോഹരമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ ഒരു തരത്തിലും സ്വാധിനിക്കാത്ത സിനിമയാണ കലാപാനി.

എനിക്ക് വിമര്‍ശനപരമായ കാര്യങ്ങള്‍ ഉണ്ടെങ്കിലും താന്‍ അത് തുറന്നുപറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ആ സിനിമയുടെ പിറകില്‍ ഉണ്ടായിട്ടുളള മൂന്നുവര്‍ഷത്തെ പരിശ്രമത്തെ ഒരു കലാകരാന്‍ എന്ന നിലയില്‍ ഞാന്‍ മാനിക്കേണ്ടതുണ്ട്’ എന്നും അദ്ദേഹം വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top