Malayalam
എന്തൊക്കെ ആയിരുന്നു.. ശ്രീധരന്‍ മാമന് ഒരു നാരങ്ങാ ഷോഡാ ബ്‌ളീസ്; സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ച മെട്രോമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് സംവിധായകന്‍
എന്തൊക്കെ ആയിരുന്നു.. ശ്രീധരന്‍ മാമന് ഒരു നാരങ്ങാ ഷോഡാ ബ്‌ളീസ്; സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ച മെട്രോമാന്‍ ഇ ശ്രീധരനെ പരിഹസിച്ച് സംവിധായകന്‍
സജീവരാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രീയം പാടേ ഉപേക്ഷിക്കുന്നുവെന്ന് ഇതിനർത്ഥമില്ലെന്നും, പക്ഷേ, പരാജയത്തിൽ നിന്ന് പാഠം പഠിച്ചെന്നും ഇ ശ്രീധരൻ മലപ്പുറത്ത് മാധ്യമങ്ങളോട് പറയുകയായിരുന്നു.
സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ച ഇ ശ്രീധരനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ എം. എ നിഷാദ്. ‘ശ്രീധരന്‍ മാമന് ഒരു നാരങ്ങാ ഷോഡാ ബ്‌ളീസ്, എന്തൊക്കെ ആയിരുന്നു’ എന്നാണ് സംവിധായകന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
സജീവ രാഷ്ട്രീയത്തില്‍ ഇനി ഇല്ല എന്ന് മെട്രോമാന്‍ വ്യക്തമാക്കുന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു സംവിധായകന്റെ പരിഹാസം. ഇതിന് പിന്നാലെ സംവിധായകന്റെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തുവന്നു.
‘ഒരാളെ അധിക്ഷേപിച്ച് സംസാരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത ആണുള്ളത്? അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് നിങ്ങളുടെ പ്രശ്‌നം അത് സ്വാഭാവികം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയം നിങ്ങള്‍ക്ക് സ്വീകരിക്കുമെങ്കില്‍ അത് അദ്ദേഹത്തിനും അനുവദനീയമായ ഒരു കാര്യം ആണ്. ബിജെപി എന്ന പ്രസ്ഥാനത്തില്‍ വരുന്നതിനു മുമ്പേ ജനസമ്മതിയുള്ള ഒരാളാണ് അദ്ദേഹം. നിങ്ങളുടെ തീര്‍ത്തും നിലവാരം കുറഞ്ഞ ഈ പോസ്റ്റ് കാണുമ്പോള്‍ പുച്ഛം മാത്രമാണ് തോന്നുന്നത്’, എന്നിങ്ങനെയാണ് കമന്റുകള്‍ .
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ ഇ ശ്രീധരൻ പാലക്കാട്ട് നിന്ന് മത്സരിച്ച് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു. പാലക്കാട്ട് അവസാനനിമിഷം വരെ ഇ ശ്രീധരൻ പൊരുതി നിന്നത് മാത്രമായിരുന്നു ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ഏക പ്രതീക്ഷ.
മുഖ്യമന്ത്രിയാകാനും തയ്യാറെന്നടക്കമുള്ള നിരവധി പ്രസ്താവനകളിലൂടെ മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ് കാലത്ത് നിറഞ്ഞുനിന്നു ഇ ശ്രീധരൻ. തനിക്ക് രാഷ്ട്രീയത്തിൽ പല പദ്ധതികളും പ്ലാനുമുണ്ട് എന്ന് പല തവണ അദ്ദേഹം പറഞ്ഞു. അതിൽ പിന്നീട് ട്രോൾമഴയായി. ബിജെപി പക്ഷേ, ശ്രീധരനെ ഇറക്കിയത് അതീവ ഗൗരവത്തോടെത്തന്നെയായിരുന്നു. മെട്രോമാന്‍റെ പാലത്തിലേറി കേരള ഭരണമാണ് ലക്ഷ്യം എന്ന് തന്നെ പല തവണ ബിജെപി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയയാത്രയിൽ തിരുവല്ലയിൽ വച്ച് മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഇ ശ്രീധരനെ ബിജെപി സംസ്ഥാനപ്രസിഡന്‍റ് കെ സുരേന്ദ്രൻ ഇ ശ്രീധരനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
