
Malayalam Breaking News
സിത്താര ടോപ് സിംഗറിൽ നിന്നും പിൻമാറിയതെന്തുകൊണ്ട്? വെളിപ്പെടുത്തലുമായി താരം!
സിത്താര ടോപ് സിംഗറിൽ നിന്നും പിൻമാറിയതെന്തുകൊണ്ട്? വെളിപ്പെടുത്തലുമായി താരം!
Published on

‘ഏനുണ്ടോടി അമ്പിളി ചന്ദം, ഏനുണ്ടോടി താമര ചന്ദം!’ ഈ പാട്ട് മുതൽ ഇങ്ങോട്ട് നല്ല ഗാനങ്ങൾ മാത്രം സമ്മാനിച്ച ഗായികയാണ് സിതാര ബാലകൃഷ്ണൻ. കേട്ട് കഴിഞ്ഞാൽ വീണ്ടും കേൾക്കാൻ ഇമ്പമുള്ള സ്വരം; ഏത് സ്റ്റൈലിൽ ഉള്ള ഗാനത്തെയും തന്റേതായ ഗാനാലാപന ശൈലിയിൽ മികച്ചതാക്കുന്ന ഗായിക എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് ഈ യുവ ഗായികയ്ക്ക്.
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് സിത്താര കൃഷ്ണകുമാർ.
ചാനലുകളിലെ സംഗീത പരിപാടികളുടെയും റിയാലിറ്റി ഷോകളിൽ കൂടിയാണ് സിതാര ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തുന്നത്. നിരവധി സിനിമകളിൽ പിന്നണി ഗായികയായി തിളങ്ങിയ താരം ടെലിവിഷൻ ചാനലുകളിലെ സംഗീത പരിപാടികളിൽ ജഡ്ജ് ആയും എത്താറുണ്ട്. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജ്മാരിൽ ഒരാളായിരുന്നു സിത്താര.
എന്നാൽ, റിയാലിറ്റി ഷോയിൽ നിന്ന് സിത്താര പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു. അന്ന് മുതല്‍ താരം എവിടെ പോയതാണെന്ന് പ്രേക്ഷകർക്കിടയിൽ ചോദ്യമുയർന്നിരുന്നു. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയും ചലച്ചിത്രപിന്നണി രംഗത്തെത്തിയ സിതാര ടോപ് സിന്ഗർ റിയാലിറ്റി ഷോയിലെ ജഡ്ജ് കോടി ആയിരുന്നു.
എന്നാൽ അപരിപാടിയുടെ ഇടയിൽ വച്ചാണ് താരം ടോപ് സിംഗർ വിട്ടത്. അന്ന് മുതൽ താരം എവിടെ പോയതാണ്, പരിപാടിയിൽ നിന്നും തെറ്റി പോയതാണോ, അതോ താരത്തെ മാറ്റിയിട്ടാണോ അനുരാധയെ കൊണ്ട് വന്നത് എന്ന് തുടങ്ങി ഒട്ടനവധി കമന്റുകൾ സോഷ്യൽ മീഡിയാ വഴി ഉയർന്നിരുന്നു. മാത്രമല്ല താരത്തെ ഷോയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആവശ്യവും പ്രേക്ഷകർ പങ്ക് വച്ചിരുന്നു. മാത്രമല്ല താരത്തെ ഷോയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആവശ്യവും പ്രേക്ഷകര്‍ പങ്ക് വച്ചിരുന്നു. ഇപ്പോൾ റിയാലിറ്റി ഷോയിൽ നിന്നും മാറി നിന്നതിനുള്ള കാരണം വെളിപ്പെടുത്തുകയാണ് സിത്താര.
തന്റെ ബാന്‍ഡ് ‘പ്രോജക്ട് മലബാറിക്കസിനായുള്ള’ യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് ഷോയില്‍ നിന്നും പിന്മാറിയതെന്ന് താരം പറയുന്നു. ഒറ്റയ്ക്കുള്ള സംഗതി അല്ല. കൂടെ കുറച്ചു മ്യൂസിഷ്യന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അവരുടെ ഒപ്പം താനും ഉണ്ടാകേണ്ടതുണ്ട്. അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയാണ്. അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരും. അപ്പോള്‍ ടോപ് സിംഗറില്‍ എത്താന്‍ സാധിക്കില്ല. അത് എനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി. അതൊക്കെ കൊണ്ടാണ് വിടേണ്ടി വന്നത്. പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി തനിക്ക് കണക്ഷന് ഉണ്ടെന്നും അവര്‍ തന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങള്‍ പങ്ക് വയ്ക്കാറും ഉണ്ടെന്നും’ സിത്താര പറയുന്നു. ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
sithara krishnakumar
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...