
Malayalam
എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്,ക്ഷമ ചോദിക്കുന്നു;ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ടിനിടോം!
എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്,ക്ഷമ ചോദിക്കുന്നു;ഫേസ്ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞ് ടിനിടോം!

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം പങ്കുവച്ച ഒരു ചിത്രം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.ഇപ്പോളിതാ അങ്ങനെ ഒരു പോസ്റ്റ് ഇട്ടതിൽ ഖേദം അറിയിച്ച് രണാഗത്തെത്തിയിരിക്കുകയാണ് ടിനിടോം. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു താരം ഫേസ്ബുക്കിൽ പങ്കുവെച്ചത്.
എന്നാൽ താരത്തിന്റെ പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ആ ചിത്രം നീക്കം ചെയ്യുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ പേജിൽ അസഭ്യവർഷവുമായി ആളുകൾ എത്തുന്നുണ്ട്. കൂടുതലും ഭീഷണി സന്ദേശങ്ങളാണ്.എന്നാൽ പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും തെറ്റുപറ്റിയതാണെന്നും ടിനി ലൈവ് വിഡിയോയിലൂടെ പറഞ്ഞു.
‘എന്റെ പോസ്റ്റ് ഈ രീതിയിൽ തെറ്റിദ്ധരിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു നാട്ടിൽ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു അത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് തിന്നു. അത് ചാനലുകാരും സൈബർ ആളുകളും വേറെ രീതിയിൽ വളച്ചൊടിച്ചു. ഇപ്പോള് രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളൂ.’
‘ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവർ വേറെ രീതിയിൽ വ്യാഖ്യാനിച്ചപ്പോഴാണ് അത് തെറ്റായിപ്പോയത്. മറ്റൊരാളുടെ മനസ് വേദനിപ്പിക്കാൻ എനിക്ക് അറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനുമേ അറിയൂ. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാൻ ഏറ്റുപറഞ്ഞു.’–ടിനി ടോം പറഞ്ഞു.
about tini tom facebook live
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത തിരക്കഥാകൃത്താണ് ബെന്നി പി നായരമ്പലം. മലയാളത്തിലെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് മീര ജാസ്മിൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സൂത്രധാരൻ എന്ന സിനിമയിലൂടെ മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയ നടി മലയാളത്തിലെയും...
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ദിയ കൃഷ്ണയുടെ...