Malayalam
ഉപ്പും മുളകിലും മരുമകനാകാൻ ഷെയ്ൻ നിഗം, ബിഗ് സ്‌ക്രീനിൽ നിന്നും താരം മിനി സ്ക്രീനിലേക്ക്..
ഉപ്പും മുളകിലും മരുമകനാകാൻ ഷെയ്ൻ നിഗം, ബിഗ് സ്‌ക്രീനിൽ നിന്നും താരം മിനി സ്ക്രീനിലേക്ക്..
ഉപ്പും മുളകും പ്രേക്ഷകർ കാത്തിരുന്ന നിമിഷമാണ് ലച്ചുവിന്റെ വരനെ നേരിട്ട് കാണുക എന്നത്. ലച്ചുവിന്റെ വിവാഹം ആണ് എന്ന് കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കുന്നത് അല്ലാതെ മറ്റൊരു വിവരങ്ങളും പ്രേക്ഷകർക്ക് ലഭിച്ചിരുന്നില്ല. കുടുംബത്തിൽ ഉള്ളവരെ ഫോട്ടോ കാണിച്ചതും, നേവി ഓഫീസറാണ് വരൻ എന്നത് ബാലു പറഞ്ഞതും ഒഴിച്ചാൽ കൂടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായിരുന്നില്ല. ഇടയ്ക്ക് ചാനൽ പ്രമോ വീഡിയോയിലൂടെ വരന്റെ മങ്ങിയ ചില ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
ആരാകും ലെച്ചുവിന്റെ വരനായി ഉപ്പുംമുളകിലും എത്തുന്നത് എന്ന ആകാംഷയിലായിരുന്നു ടെലിവിഷൻ പ്രേക്ഷകർ. കഴിഞ്ഞ ദിവസം ടിക്കറടോക്ക് താരം ഗിരീഷ് ഗംഗാധരന്റെ പേരുയർന്നങ്കിലും സംശയം ബാക്കിയായിരുന്നു. എന്നാൽ ഇപ്പോളിതാ ആളെ കിട്ടിയിരിക്കുകയാണ്. ഇപ്പോൾ വിവാദങ്ങളിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ സ്വന്തം ഷെയിൻ നിഗമാണ് ലെച്ചുവിന്റെ വരൻ. ഷെയിൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഇതിന് ആധാരമായ വീഡിയോ പുറത്തുവിട്ടത്. വിഡിയോയിൽ സീരിയലിന്റെ ഒരു രംഗം കാണാം. അതിൽ ഷെയ്‌നുമുണ്ട്.
മാത്രമല്ല ലെച്ചുവിന്റെ അച്ഛനായെത്തുന്ന ബാലുവിന്റെ സംസാരത്തിൽ ഷെയ്‌നാണ് ചെക്കനെന്ന് ഉറപ്പിച്ചുകഴിഞ്ഞു.. സിനിമയിൽ ഇത്രയും വിവാദങ്ങൾ സൃഷ്ടിച്ചിട്ട് താരം സീരിയയിലിലേക്ക് കടന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഏറെ നാളുകളായി സോഷ്യൽ മീഡിയ തിരയുന്ന മുതലാണ് ഇപ്പോൾ സാക്ഷാൽ ഷെയിൻ നിഗമായി വന്നു നിൽക്കുന്നത്. എന്തായാലും ഉപ്പുംമുളകിലും ഷെയിൻ എത്തിയത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.
about uppum mulakum