
Malayalam
സമാധാനപരമായി സമരം ചെയ്യുക.. എന്നിട്ട് നല്ല ഒരു ഇന്ത്യക്കായി ഉയര്‍ത്തെഴുന്നേൽക്കുക!
സമാധാനപരമായി സമരം ചെയ്യുക.. എന്നിട്ട് നല്ല ഒരു ഇന്ത്യക്കായി ഉയര്‍ത്തെഴുന്നേൽക്കുക!

പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച് നടന് ദുല്‍ഖര്‍ സല്മാന് രംഗത്ത്. മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണെന്നും ഇവയെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും ചെറുക്കണമെന്നും നടന് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നല്ല ഇന്ത്യയ്ക്കായി സമാധാനപരമായി സമരം ചെയ്യണമെന്നും ദുല്‍ഖര്‍ പോസ്റ്റിലൂടെ പറയുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
മതേതരത്വം, ജനാധിപത്യം, സമത്വം ഇവയെല്ലാം നമ്മുടെ ജന്മാവകാശങ്ങളാണ്. ഇവയെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമവും നമ്മള് ചെറുക്കണം. എന്നാലും അഹിംസയും അക്രമരാഹിത്യവുമാണ് നമ്മുടെ പാരമ്പര്യം. സമാധാനപരമായി സമരം ചെയ്യാമല്ലോ.. എന്നിട്ട് നല്ല ഒരു ഇന്ത്യക്കായി ഉയര്‍ത്തെഴുന്നേൽക്കുക.
നേരത്തെ തമിഴ് താരം സിദ്ധാർത്ഥ്, കൊങ്കണ സെൻ ശർമ, തപ്സി പാനു, സയാനി ഗുപ്ത, ബോളിവുഡ് സംവിധായകരായ അനുഭവ് സിൻഹ, അനുരാഗ് കശ്യപ് തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് എതിരായ പോലീസ് ക്രൂരതയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. മലയാളത്തിൽ നിന്നും പാർവതി തിരുവോത്ത്, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്, ലിജോ ജോസ് പല്ലിശ്ശേരി, സംവിധായിക വിധു വിൻസെന്റ് എന്നിവർക്ക് പിന്നാലെയാണ് ഇപ്പോൾ ദുല്‍ഖറും രംഗത്തെത്തിയിരിക്കുന്നത്.
dulquer salman about caa protest
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...