
Malayalam
പാര്‍വ്വതിയെ അപമാനിച്ച പ്രതിയെ ചലചിത്രമേളയുടെ പരിസരത്തുനിന്നും പോലീസ് പിടികൂടി!
പാര്‍വ്വതിയെ അപമാനിച്ച പ്രതിയെ ചലചിത്രമേളയുടെ പരിസരത്തുനിന്നും പോലീസ് പിടികൂടി!

നടി പാര്‍വ്വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്ക് മോശം സന്ദേശം അയയ്ക്കുകയും ചെയ്ത് യുവാവ് പിടിയിലായി.കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പാലക്കാട് സ്വദേശി കിഷോര്‍ ആണ് പിടിയിലായത്. തലസ്ഥാന നഗരിയിൽ നടക്കുന്ന രാജ്യാന്തര ചലചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇതുകൂടാതെ ഇയാള്‍ക്കെതിരെ വേറെയും നിരവധി കേസുകള്‍ ഉണ്ടെന്ന് കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫ്ട് പറഞ്ഞു. തഹസില്‍ദാറാണെന്ന് പറഞ്ഞ് മണല്‍ കടത്താന്‍ ശ്രമിച്ചതിന് തൃശൂരും, മജിസ്ട്രേറ്റാണെന്ന് വ്യാജരേഖ ചമച്ചതിന് കൊടുങ്ങല്ലൂരും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്റഫ് വ്യക്തമാക്കി. അഭിഭാഷകനും സംവിധായകനുമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
”എങ്ങനെയെങ്കിലും പാര്‍വതിയെ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുത്തൂ. ഇവിടെ ഒരുപാട് ആളുകള്‍ അവളെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്ക് പാര്‍വതിയെ പരിചയമുണ്ട്”- വോയ്സ് മെസേജില്‍ യുവാവ് പറഞ്ഞു. എന്നാല്‍ ഇതെല്ലാം സഹോദരന് തള്ളിയതോടെ പാര്‍വതിയുമായി പ്രണയത്തിലായിരുന്നുവെന്നായി യുവാവ്. പാര്‍വതി കുടുംബത്തോട് കള്ളം പറയുകയാണെന്നും അമേരിക്കയില്‍ പോയിട്ടില്ലെന്നും യുവാവ് ആവര്‍ത്തിച്ചു. ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ശല്യം സഹിക്കാതായതോടെ സഹോദരന് മറുപടി നല്‍കുന്നത് നിര്‍ത്തി.
പിന്നാലെ പാര്‍വതിയുടെ അച്ഛനും യുവാവ് സന്ദേശങ്ങളയക്കാന്‍ തുടങ്ങി. അച്ഛനും പ്രതികരിക്കാതായതോടെ ഒക്ടോബര്‍ പതിന്നാലിന് യുവാവ് വീട്ടിലെത്തി. പിന്നാലെ പാര്‍വതിക്ക് ഒരു രഹസ്യ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെന്നും മറ്റും പറഞ്ഞു. മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് ശല്യം തുടര്‍ന്നു. മാതാപിതാക്കള്‍ പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ ‘നിങ്ങളൊരു പരാജയ’മാണെന്നും മറ്റും യുവാവ് പറഞ്ഞതായി പരാതിയില്‍ പറയുന്നു.
about parvathy thiruvoth
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...