
IFFK
ഷെയ്നിനെ പുകഴ്ത്തി ജയ് വിളിച്ചവർ ക്യാമറ കണ്ണ് മറഞ്ഞപ്പോൾ നിലത്തിട്ടു ചവിട്ടി!
ഷെയ്നിനെ പുകഴ്ത്തി ജയ് വിളിച്ചവർ ക്യാമറ കണ്ണ് മറഞ്ഞപ്പോൾ നിലത്തിട്ടു ചവിട്ടി!

മലയാള സിനിമയെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ഷെയ്ൻ വിഷയം.സംഭവത്തിൽ നിർമാതാക്കൾ വിലക്ക് ഏർപ്പെടുത്തിയതും വലിയ വാർത്തയായിരുന്നു.തലസ്ഥാന നഗരിയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്നലെ ഷെയ്ൻ എത്തിയിരുന്നു. ഇന്നലെ ഷെയ്ൻ ചിത്രമായ ഇഷ്ക് കൈരളി തിയേറ്ററിൽ പ്രദർശ്ശിപ്പിച്ചിരുന്നു.എന്നാൽ അവിടെ കൗതുകമുണർത്തിയ ഒരു സംഭവമുണ്ടായി.
ഷെയ്നിനെ അനുകൂലിച്ചു ഒരുകൂട്ടം ആരാധകർ അണിനിരന്നത് വലിയ വാർത്തക്ക് വഴിയൊരുക്കി.താരത്തിന്റെ ചിത്രങ്ങൾ പതിപ്പിച്ച പോസ്റ്റർ ആയിരുന്നു വലിയ ആകർഷണം.ഞങ്ങൾ ഷെയ്നിന് സപ്പോർട്ടാണ് എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നതും. എന്നാൽ ഇതൊന്നുമല്ല അതിലെ ട്വിസ്റ്റ്.
ഏകദേശം പത്ത് പതിനഞ്ചു മിനിറ്റ് അവിടെ നിന്ന വിവിധ മാധ്യമങ്ങൾക്കു ഇന്റർവ്യൂ കൊടുത്ത ശേഷംഇക്കൂട്ടർ മെല്ലെ മെല്ലെ വലിഞ്ഞു, ഏകദേശം അഞ്ചു മിനിറ്റ് കൊണ്ട് അവിടെ ആകെ കാലിയായി.ശേഷം അവിടെ ബാക്കിയുണ്ടായിരുന്നത് അദ്ദേഹത്തിന്റെ കുറച്ചു ഫോട്ടോകൾ മാത്രമാണ്…അതാണെങ്കിലോ ആൾക്കാർ ചവിട്ടുകയും ചെയ്യുന്നു…അപ്പോൾ എന്തിനാണ് സത്യത്തിൽ ഇവർ അവിടിരുന്നു സമരം ചെയ്തത്.ഇങ്ങനെ അദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് മാധ്യമങ്ങളിൽ വന്നു ഫെയിമസ് ആകട്ടെ എന്ന് കരുതിയാണോ.
shane nigam in IFFK 2019
മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും...
നടന് ടി.പി. മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ്...
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ...
നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ്...