
IFFK
മുടി മുറിച്ചു പ്രതിഷേധിച്ചത് എന്റെ രീതിയാണ്;ഈ സംഭവത്തിൽ നിർമാതാക്കൾക്ക് മനോവിഷമമാണോ, മനോരോഗമാണോ ഉണ്ടായതെന്ന് അറിയില്ല
മുടി മുറിച്ചു പ്രതിഷേധിച്ചത് എന്റെ രീതിയാണ്;ഈ സംഭവത്തിൽ നിർമാതാക്കൾക്ക് മനോവിഷമമാണോ, മനോരോഗമാണോ ഉണ്ടായതെന്ന് അറിയില്ല

‘മുടി മുറിച്ചു പ്രതിഷേധിച്ചത് എന്റെ രീതിയാണ്. നാട്ടിൽ വേറെന്തൊക്കെ പ്രതിഷേധങ്ങൾ നടക്കുന്നു. സിനിമയ്ക്കായി നീതി പുലർത്തിയില്ലെന്ന് പറയരുത്, ആ സിനിമ ഇറങ്ങി കഴിഞ്ഞ് നിങ്ങൾ പറയൂ, ഞാൻ എന്ത് നീതിയാണ് പുലര്‍ത്താത്തതെന്ന്. ഈ സംഭവത്തിൽ നിർമാതാക്കൾക്ക് മനോവിഷമമാണോ, മനോരോഗമാണോ ഉണ്ടായതെന്ന് അറിയില്ലയെന്നും ഷെയ്ൻ നിഗം.തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
‘ഒത്തുതീർപ്പുകൾക്കു വിളിക്കും, അവിടെ ചെന്ന് ഇരിക്കും. അവര്‍ ഇരുന്ന് റേഡിയോ പോലെ പറയും. നമ്മുടെ ഭാഗങ്ങളൊന്നും കേൾക്കില്ല. അവര്‍ പറഞ്ഞതെല്ലാം നമ്മൾ കേട്ട് അനുസരിക്കണം. കേട്ട് അനുസരിക്കുമ്പോഴോ, അവർ പ്രസ്മീറ്റ് വിളിച്ച് ഖേദം അറിയിക്കും. ഖേദം അറിയിച്ചാലും ഇതൊന്നുമല്ല സെറ്റിൽ നടക്കുന്നത്. ഇത്തവണ നിർമാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്, ആ പടത്തിന്റെ ക്യാമറാമാനും സംവിധായകനുമാണ്. അതിനൊക്കെ എനിക്ക് തെളിവുമുണ്ട്. ഇതൊക്കെ എവിടെ വന്നുപറയുവാനും ഞാൻ തയ്യാറാനിന്നും ഷെയ്ൻ പറയുന്നു.
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ താൻ പങ്കെടുക്കാനെത്തുമെന്നും ബിഹൈൻഡ് വുഡ്സിൻ്റെ അവാര്‍ഡിന് തന്നെ അര്‍ഹനാക്കിയ കുമ്പളങ്ങി നൈറ്റ്സും ഇഷ്കും ഐഎഫ്എഫ്കെയിൽ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും അവിടെ താനുണ്ടാകുമെന്നും ഷെയ്ൻ നിഗം അറിയിചിരുന്നു.രണ്ട് സിനിമകളുടെയും ഷോ സമയവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.
shane nigam in IFFK
മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും...
നടന് ടി.പി. മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ്...
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ...
നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ്...