
IFFK
മലപ്പുറത്ത് നിന്നും ഒരു സഞ്ചരിക്കുന്ന എടിഎം സിനിമ കാണാൻ വന്നപ്പോൾ!
മലപ്പുറത്ത് നിന്നും ഒരു സഞ്ചരിക്കുന്ന എടിഎം സിനിമ കാണാൻ വന്നപ്പോൾ!

രാജ്യാന്തര ചലച്ചിത്രമേള രണ്ടു ദിവസം പിന്നിട്ട് മൂന്നാം ദിനത്തിലേക്ക് കടക്കുകയാണ്.ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സിനിമ പ്രേമികളും മറ്റു മേഖലയിലുള്ളവരും ഏറെ കുറെ മേളയിൽ ഭാഗമാവാൻ തുടങ്ങി.അവരുടെ സൗഹൃദ കൂട്ടായ്മ വളരെ മനോഹരമായ കാഴ്ച്ചയാണ്.അതിലും കൗതുക മേരിയെ ഒരു കാഴ്ചയുണ്ട് ചലച്ചിത്ര മേളയിൽ.
ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഐ എഫ് എഫ് കെ യിൽ അതിൽ ഈ തവണയുള്ള ആകർഷങ്ങളലിൽ ഒന്നാണ് കേരള ഗ്രാമീണ ബാങ്കിൻറെ സഞ്ചരിക്കുന്ന A T M സംവിധാനം.പലപ്പോഴും വിവിധ ഇടങ്ങളിൽ നിന്ന് എത്തുന്നവർ പ്രയാസം അനുഭവിക്കുന്ന ഒരു കാര്യമാണ് എടിഎം കണ്ടുപിടിക്കുക എന്നത്. എന്നാൽ ഈ തവണ അതിനൊരു ആശ്വാസമായാണ് മലപ്പുറത്ത് നിന്നുമുള്ള ഈ വാഹനം എത്തിയിരിക്കുന്നത്.
കാലത്ത് 9 മണിക്കെത്തുന്നത് മുതൽ രാത്രി 12 മണിവരെ നിൽക്കുന്ന സഞ്ചരിക്കുന്ന എടിഎം ആണിത്.മൊബൈൽ നെറ്റ്വർക്ക് അനുസരിച്ചാണ് വാഹനം പാർക്ക് ചെയ്യുന്നത്.ടാഗോർ ,മ്യൂസിയം,തുടങ്ങി ആളുകൾ കൂടുന്നിടത്തിടത്താണ് വാഹനം പാർക്ക് ചെയ്തിടുന്നത്.എടിഎം കുറവുള്ള ഇടങ്ങളിൽ കൂടുതലായും ശ്രദ്ധിച്ചാണ് പോകാറുള്ളത്. എപ്പോ വേണേലും നെറ്റ്വർക്ക് മാറാനുള്ള ചാൻസ് ഉള്ളതിനാൽ തന്നെ വാഹനത്തിനടുത്ത് തന്നെ നിൽക്കണം.മേളക്ക് വന്നവർക്കിപ്പോൾ ഏറെ ആശ്വാസകരമാണ് ഈ വാഹനം.സെക്യൂരിറ്റി ക്യാമറ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ട്.ആളുകൾ എടിഎം ഉപയോഗിക്കുന്നതും, പ്രവർത്തിക്കുന്നതും ഹെഡ് ഓഫീസിൽ അറിയാൻ ഇതിലൂടെ സാധിക്കുന്നു.
about iffk 2019
മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും...
നടന് ടി.പി. മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ്...
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ...
നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ്...