Connect with us

രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

IFFK

രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും.മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല വിശിഷ്ടാതിഥിയുമാകും.ധനമന്ത്രി ഡോ.തോമസ് ഐസക്ക്,മേയര്‍ കെ.ശ്രീകുമാര്‍ ,വി.ശിവന്‍കുട്ടി,അക്കാദമി ചെയര്‍മാന്‍ കമല്‍,വൈസ് ചെയര്‍ പേഴ്സണ്‍ ബീനാപോള്‍,സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് ചലച്ചിത്രമേളയുടെ 2020 ലെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് ചലച്ചിത്രതാരം റീമാ കല്ലിങ്ങലിന്റെ നേതൃത്വത്തില്‍ കണ്ടംപററി ഡാന്‍സ് അരങ്ങേറും.

ബിജിപാലാണ് ഈ പരിപാടിയ്ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.വൈകിട്ട് 5.30ന് നിശാഗന്ധിയിലാണ് സമാപനച്ചടങ്ങുകള്‍ നടക്കുക. സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

IFFK 2019

More in IFFK

Trending

Recent

To Top