Connect with us

IFFK 2019 ; ഞാൻ കണ്ട സിനിമയുമായി മന്ത്രി എ കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്!

IFFK

IFFK 2019 ; ഞാൻ കണ്ട സിനിമയുമായി മന്ത്രി എ കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്!

IFFK 2019 ; ഞാൻ കണ്ട സിനിമയുമായി മന്ത്രി എ കെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ്!

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സിനിമ പ്രേമികളോടൊപ്പം സിനിമ കാണാൻ മന്ത്രി എ കെ ബാലനും. മേളയിൽ താൻ കണ്ട സിനിമയുടെ റിവ്യൂ ഫേസ്ബുക്കിലും പങ്കുവെച്ചു. അഹമ്മദ് ഗൊസൈൻ സംവിധാനം ചെയ്ത ‘ആൾ ദിസ് വിക്ടറി’ എന്ന സിനിമയായിരുന്നു മന്ത്രി കണ്ടിരുന്നത് .യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും സമകാലിക അനുഭവങ്ങളില്ലാത്ത കേരളീയരെ തീർത്തും വ്യത്യസ്തമായ വൈകാരികാനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്ന സിനിമയാണിതെന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്

ഞാൻ കണ്ട സിനിമ

ഓൾ ദിസ് വിക്ടറി

അഹമ്മദ് ഗൊസൈൻ സംവിധാനം ചെയ്ത ‘ആൾ ദിസ് വിക്ടറി’ എന്ന സിനിമ രാജ്യാന്തര ചലച്ചിത്ര മേളയിൽ കാണാൻ അവസരം ലഭിച്ചു. യുദ്ധത്തിന്റെയും ആക്രമണങ്ങളുടെയും സമകാലിക അനുഭവങ്ങളില്ലാത്ത കേരളീയരെ തീർത്തും വ്യത്യസ്തമായ വൈകാരികാനുഭവങ്ങളിലേക്ക് കൊണ്ടുപോകുന്ന സിനിമയാണിത്.

യുദ്ധത്തിന്റെ ദൃശ്യങ്ങൾ നിറച്ചല്ല ഈ അനുഭവം സൃഷ്ടിക്കുന്നത്. ശബ്ദം, കഥാപാത്രങ്ങളുടെ ഭാവ പ്രതികരണങ്ങൾ എന്നിവയിലൂടെയാണ്. മൂന്ന് ദിവസത്തെ സംഭവങ്ങൾ ഒരേ ലൊക്കേഷനിൽ ഷൂട്ട് ചെയ്ത സിനിമ അതിന്റെ കലാപരമായ മികവുകൊണ്ടാണ് ഉയർന്നു നിൽക്കുന്നത്. വൻതോതിൽ പണം ചെലവഴിച്ചല്ല, കലയെ ഉചിതമായി ഉപയോഗിച്ചാണ് മികച്ച സിനിമ ഉണ്ടാക്കേണ്ടതെന്നും അഹമ്മദ് ഗൊസ്സൈൻ ബോധ്യപ്പെടുത്തുന്നു.

ഇസ്രായേൽ ലബനനു നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത സിനിമയാണിത്. സിനിമയിലെ നായകനായ മാർവിൻ തന്റെ പിതാവിനെ തേടി ഗ്രാമത്തിലെത്തുന്നു. ഇസ്രായേൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു കെട്ടിടത്തിന്റെ ഭൂമിക്കടിയിലുള്ള നിലയിൽ എത്തിപ്പെടുന്നു. മാർവിനോടൊപ്പം വൃദ്ധരടക്കം മറ്റ് ചിലർ കൂടിയുണ്ട്. ഇസ്രായേൽ ആക്രമണങ്ങളുടെ ശബ്ദം കേട്ട് അവർ ഭയപ്പെടുന്നു. ഓരോ ശബ്ദത്തിലും അവർ ഞെട്ടുന്നു. ആശങ്കയുടെ ആവരണം സിനിമയിൽ ഉടനീളമുണ്ട്.

രക്ഷാകേന്ദ്രത്തിൽ അകപ്പെട്ടവർ അവരുടെ ജീവിതാനുഭവങ്ങൾ പറയുന്നു. മുകളിലുള്ള നിലയിൽ നിൽക്കുന്ന ഇസ്രായേൽ പട്ടാളക്കാർ ഭൂമിക്കടിയിലെ നിലയിലുള്ളവരുടെ സാന്നിധ്യം മനസ്സിലാക്കുന്നില്ല. ഈ സിനിമ കാണുമ്പോൾ തിയേറ്ററിലാണിരിക്കുന്നതെന്ന് തോന്നിയില്ല. യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ഒരു ജനതയുടെ നടുവിലാണെന്ന് തോന്നി.

ലെബനൻ, ഫ്രാൻസ്, ഖത്തർ സംയുക്ത സംരംഭമായ അറബിക് സിനിമയാണിത്. ഹോളിവുഡിന് പുറത്തുള്ള, മാനവികതയിലൂന്നിയ സിനിമയാണ് ‘ഓൾ ദിസ് വിക്ടറി’.

IFFK 2019

More in IFFK

Trending

Recent

To Top