17 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്പൂസും റാണിമോളും വീണ്ടും കണ്ടുമുട്ടുകയാണ്. റാണി മോൾ ചിത്രം പങ്കുവെച്ചതോടെ സോഷ്യൽ മീഡിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെയാണ് കീര്‍ത്തനയും ഹരിമുരളിയും കണ്ടുമുട്ടിയത്.
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുൻപ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത മംഗല്യം എന്ന സീരിയലില്‍ തനിക്കൊപ്പം അഭിനയിച്ച ഹരിമുരളിയെ കണ്ടതിന്റെ സന്തോഷമാണ് സീരിയല്‍ താരം കീര്‍ത്തന അനില്‍ പങ്കുവച്ചിരിക്കുന്നത്. ‘അപ്പൂസും റാണിമോളും 17 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍’ എന്ന കുറിപ്പോടെയാണ് കീര്‍ത്തന ചെറുപ്പത്തിലേയും ഇപ്പോഴത്തെയും ചിത്രം ചേര്‍ത്ത് പങ്കുവച്ചിരിക്കുന്നത്. കുസൃതികളായ രണ്ട് കുട്ടികളുടെ രസകരമായ കഥ പറഞ്ഞ മംഗല്യം ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്ബരയായിരുന്നു.
വളരെ ചെറുപ്പത്തിലുള്ള സീരിയലിലെ രൂപത്തില്‍ നിന്നും ഇന്ന് ഇരുവരെയും തിരിച്ചറിയാനാകാത്ത വണ്ണം മാറ്റം വന്നതായി ചിത്രത്തില്‍ കാണാം. ചെറുപ്പത്തില്‍ തന്നെ സീരിയലില്‍ അഭിനയിച്ചു തുടങ്ങിയ കീര്‍ത്തന ഇന്നും സീരിയലില്‍ സജീവമാണ്. എന്നാല്‍ ചുരുക്കം സിനിമകളിലും സീരിയലുകളിലും തല കാണിച്ച ഹരിമുരളി സജീവമല്ല. അവിചാരിതമായ കൂടിക്കാഴ്ചകള്‍ എപ്പോഴും നമ്മുക്ക് പ്രിയപ്പെട്ടതാണ്. അത് താരങ്ങള്‍ തമ്മിലാകുമ്ബോള് കൗതുകം ആരാധകരിലേക്കും എത്തും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...