Connect with us

ചേച്ചി സാന്ത്വനത്തിൽ പ്രണയിച്ചു തകർക്കുമ്പോൾ അനിയത്തി നേടിയത് വമ്പൻ നേട്ടം; സന്തോഷം പങ്കു വെച്ച്‌ ഗോപിക അനിൽ; ആശംസകൾ നേർന്ന് ആരാധകർ!

Malayalam

ചേച്ചി സാന്ത്വനത്തിൽ പ്രണയിച്ചു തകർക്കുമ്പോൾ അനിയത്തി നേടിയത് വമ്പൻ നേട്ടം; സന്തോഷം പങ്കു വെച്ച്‌ ഗോപിക അനിൽ; ആശംസകൾ നേർന്ന് ആരാധകർ!

ചേച്ചി സാന്ത്വനത്തിൽ പ്രണയിച്ചു തകർക്കുമ്പോൾ അനിയത്തി നേടിയത് വമ്പൻ നേട്ടം; സന്തോഷം പങ്കു വെച്ച്‌ ഗോപിക അനിൽ; ആശംസകൾ നേർന്ന് ആരാധകർ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയലാണ് ‘സാന്ത്വനം’. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര ചുരുങ്ങിയ കാലം കൊണ്ടാണ് മിനി സ്ക്രീൻ പ്രേക്ഷകർ ഏററെടുത്തത്. പാണ്ഡ്യൻ സ്റ്റോർസ് എന്ന തമിഴ് പരമ്പരയുടെ മലയാളം പതിപ്പായാണ് സാന്ത്വനം ഒരുക്കിയിട്ടുള്ളത്. സാന്ത്വനം എന്ന ഹിറ്റ്‌ പരമ്പരയിലെ അഞ്ജലിയെന്ന കഥാപാത്രമായി കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുകയാണ് നടി ഗോപിക അനിൽ. പരമ്പരയിലെ ജനപ്രിയ കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും.

ശിവാഞ്ജലി എന്ന പേരിലാണ് ഈ ജോഡിയെ ആരാധകർ ഏറ്റെടുത്തത്. ഇവരുടെ പ്രണയം മുഹൂർത്തങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്. മലയാളത്തിൽ ഇന്നേവരെ ഒരു ടെലിവിഷൻ താരവും സ്വന്തമാക്കാത്ത ഫാൻ ബേസാണ് ഗോപിക നേടിയെടുത്തത്. താരത്തിൻറെ വിശേഷങ്ങളറിയാൻ എന്നും ആരാധകർക്ക് തിടുക്കമാണ്. ഗോപിക യെപ്പോലെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയാണ് സഹോദരി കീർത്തനയും.

സാന്ത്വനത്തിൽ എത്തും മുൻപേ സീ കേരളത്തിലെ കബനി എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു . അമ്മത്തൊട്ടിൽ,മാംഗല്യം എന്നീ സീരിയലുകളുടെ ഭാഗമായി ഇരുവരും അഭിനയിച്ചിട്ടുണ്ട്. . താരം പരമ്പരയിൽ അഭിനയിക്കുന്നതിന് മുൻപ് ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകളാലായിട്ടാണ് താരം അഭിനയിച്ചത്. അന്ന് ചേച്ചിയും അനിയത്തിയും ഈ സിനിമയിൽ അഭിനയിച്ചിരുന്നു.

ബാലതാരം ആയിരിക്കെ കീർത്തന അഭിനയിച്ച ചില സിനിമാ രംഗങ്ങൾ ഇന്നും സോഷ്യൽ മീഡിയയിൽ ആരാധകർ ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഗോപിക സീരിയലിൽ ഹിറ്റായി തുടരുമ്പോൾ കീർത്തന തന്റെ പഠനത്തിൽ മറ്റൊരു പുതിയ നേട്ടം കൈവരിച്ചതിൻറ വാർത്തയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബീ ടെക്കിൽ ഗ്രാജുവേഷൻ പൂർത്തിയാക്കിയിരിക്കുകയാണ് കീർത്തന. ഗോപിക അനിയത്തിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഷെയർ ചെയ്തിട്ടുണ്ട്.

ഒട്ടേറെ ആരാധകരാണ് കീർത്തനയുടെ നേട്ടം അറിഞ്ഞ് അഭിനന്ദനങ്ങൾ അറിയിച്ച് കൊണ്ടിരിക്കുന്നത്. സഹൃദയ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ നിന്നാണ് കീർത്തന ബിടെക് ബിരുദം എടുത്തത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ കീർത്തനക്കും ആരാധകരുണ്ട്. ഗോപികയും കീർത്തനയും ഒന്നിച്ചെത്തിയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു.

ഇൻസ്റ്റഗ്രാം പേജിലും ആക്ടീവായ ഗോപിക കീർത്തനയുടെ ഉൾപ്പെടെയുള്ള കുടുംബവിശേഷങ്ങൾ സ്ഥിരമായി പങ്കുവയ്ക്കാറുണ്ട്. ന്യൂയർ ആഘോഷങ്ങളുടെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. സാന്ത്വനം പരമ്പരയിലൂടെയാണ് ഗോപികക്ക്‌ ഇത്രയും ആരാധകരെ ലഭിച്ചത്. സാന്ത്വനത്തിലൂടെ ഇത്രയും വലിയൊരു ഫാൻ ബേസ് ലഭിച്ച മറ്റൊരു താരം ഇല്ല എന്ന് തന്നെ പറയാം. അഞ്ജലിയെന്ന കഥാപാത്രത്തിലേക്ക് മറ്റൊരു നടിയെ കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ആരാധകർ ഇങ്ങനെ ഒരു സ്വീകരണം നൽകില്ലായിരുന്നു എന്നതാണ് സത്യം.

about gopika

More in Malayalam

Trending

Recent

To Top