Connect with us

എല്ലാ സ്ത്രീകളോടും മകൻ മാപ്പപേക്ഷിക്കണം,അവനെയോർത്ത് ലജ്ജിക്കുന്നു; സംവിധായകന്റെ അമ്മ..

Malayalam Breaking News

എല്ലാ സ്ത്രീകളോടും മകൻ മാപ്പപേക്ഷിക്കണം,അവനെയോർത്ത് ലജ്ജിക്കുന്നു; സംവിധായകന്റെ അമ്മ..

എല്ലാ സ്ത്രീകളോടും മകൻ മാപ്പപേക്ഷിക്കണം,അവനെയോർത്ത് ലജ്ജിക്കുന്നു; സംവിധായകന്റെ അമ്മ..

തെലങ്കാനയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ആളി കത്തുകയാണ്. സംഭവത്തില്‍ വിവാദ പരാമര്‍ശനവുമായി സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍ ഇന്നലെ രംഗത്ത് എത്തിയിരുന്നു .

സ്ത്രീകള്‍ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാല്‍ അക്രമം ഒഴിവാക്കാം അക്രമമില്ലാതെ ബലാത്സംഗം ചെയ്യുന്നതിന് സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നും അതിനായി സ്ത്രീകൾ ചില മുൻകരുതലുകൾ എടുക്കണമെന്നുമാണ് സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. മകന്റെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നുവെന്ന് സംവിധായകന്‍ ഡാനിയല്‍ ശ്രാവണിന്റെ അമ്മ. സ്ത്രീകളോട് സംസാരിക്കവെയാണ് മകന്റെ പ്രവൃത്തിയിൽ ലജ്ജ തോന്നുന്നുവെന്ന് ശ്രാവണിന്റെ അമ്മ പറഞ്ഞത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ പരാമര്‍ശം നടത്തിയതിന് എല്ലാ സ്ത്രീകളോടും മാപ്പപേക്ഷിക്കണമെന്നും ഇവർ മകനോട് ആവശ്യപ്പെട്ടു

ഡാനിയലിന്റെ കുറിപ്പിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ

ബലാത്സംഗം എന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണ്. സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണക്കാര്‍. ബലാത്സംഗം ചെയ്യുന്ന ആള്‍ക്ക് നിയമം ഇളവ് നല്‍കിയാല്‍ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസില്‍ വരില്ല. വനിതാ സംഘടനകളും സമൂഹവും മാത്രമാണ് ഈ ക്രൂരമായ കൊലപാതകങ്ങളുടെ കാരണക്കാര്‍. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെ വിട്ടാല്‍ കൊലപാതകമെന്ന ക്രൂരകൃത്യത്തില്‍ നിന്നും സ്ത്രീകള്‍ക്ക് രക്ഷപ്പെടാം.

അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമവിധേയമാക്കണം. 18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെ കുറിച്ച് ബോധവതികളാക്കണം ( പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല). എന്നാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല. ഇതുപോലെ തന്നെ നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല.

ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുക. 18 വയസ് കഴിഞ്ഞവര്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെയ്ക്കുക…ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും ഒരു സ്ത്രീയേയും കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സര്‍ക്കാര്‍ പാസ്സാക്കേണ്ടിയിരിക്കുന്നു.

സംഭവം വിവാദമായതോടെ ഇയാള്‍ കുറിപ്പ് ഫേസ്ബുക്കില്‍ നിന്ന് കുറിപ്പ് നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞ് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇയാളുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധവുമായി ഒട്ടനവധിയാളുകള്‍ രംഗത്തെത്തി. ഡാനിയേല്‍ ശ്രാവണിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

എന്നാൽ സംഭവം വിവാദമായതോടെ തന്റെ ഫേസ്ബുക് അക്കൗണ്ടിൽ നിന്ന് ഇയാൾ കുറിപ്പ് നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞ് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇയാളുടെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധവുമായി ഒട്ടനവധിയാളുകള്‍ രംഗത്തെത്തി. ഡാനിയേല്‍ ശ്രാവണിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

daniel shravan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top