Connect with us

ഗായിക കീർത്തന വിവാഹിതയായി; ചിത്രങ്ങൾ വൈറൽ

Malayalam

ഗായിക കീർത്തന വിവാഹിതയായി; ചിത്രങ്ങൾ വൈറൽ

ഗായിക കീർത്തന വിവാഹിതയായി; ചിത്രങ്ങൾ വൈറൽ

സംഗീത റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയായ ഗായിക കീർത്തന വിവാഹിതയായി. ആർക്കിടെക്റ്റായ സൂരജ് സത്യൻ ആണ് കീർത്തനയെ സ്വന്തമാക്കിയത്.

ഇരുവരുടെയും വിവാഹ ച്ചടങ്ങുകളുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സർവ്വാഭരണ വിഭൂഷിതയായിട്ടാണ് കീർത്തന വിവാഹത്തിന് എത്തിയത്. ചില്ലി റെഡ് സാരിയിൽ സുന്ദരിയായെത്തിയ കീർത്തനയുടെ ചിത്രങ്ങൾ പകർത്തിയത് ലൈറ്റ് ഓൺ ക്രിയേഷൻസ് ആണ് ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയത്.

മഞ്ച് സ്റ്റാർ സിംഗറിൽ തുടങ്ങി അടുത്തിടെ അവസാനിച്ച സീ കേരളത്തിലെ ‘സരിഗമപ’-യിലും പങ്കെടുത്ത് പ്രേക്ഷക ശ്രദ്ധ നേടിയ ഗായികയാണ് കീർത്തന. വൈൽഡ് കാർഡ് എൻട്രിയിലൂടെ ആയിരുന്നു സരിഗമപ കേരളത്തിൽ മത്സരാർത്ഥിയായി കീർത്തന എത്തിയത്.

ശ്രദ്ധേയമായ മത്സരം കാഴ്ചവയ്ക്കുകയും തുടർന്ന് നിരവധി സംഗീത ആൽബങ്ങളിലും പിന്നണിഗാന രംഗത്തും കീർത്തന സജീവമായിരുന്നു. കോഴിക്കോടുകാരിയായ കീർത്തന, ദേവഗിരി കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെയാണ് സരിഗമപയിലെത്തിയത്.

ഷോയിൽ ഫോർത്ത് റണ്ണറപ്പായും കീർത്തന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മറുഭാഷയിലുള്ള റിയാലിറ്റി ഷോകളിലും കീർത്തന പങ്കെടുത്തിരുന്നെങ്കിലും സരിഗമ പയിലൂടെ ആയിരുന്നു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ തരംഗമായ ഷോയുടെ ഭാഗമായി നിരവധി ആരാധകരെ സ്വന്തമാക്കാനും കീർത്തനയ്ക്ക് സാധിച്ചു. സോഷ്യൽ മീഡിയയിൽ നിരന്തരം ലൈവിൽ പാട്ടുമായി എത്തുന്ന കീർത്തനയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

More in Malayalam

Trending

Recent

To Top