
Malayalam
നടൻ ഷെയ്ൻ നിഗമിന്റെ വിലക്ക് നീക്കിയേക്കും!
നടൻ ഷെയ്ൻ നിഗമിന്റെ വിലക്ക് നീക്കിയേക്കും!

ഇപ്പോൾ വിവാദങ്ങളിൽ ഏർപ്പെട്ട് പുലിവാലു പിടിച്ചു നിൽക്കുകയാണ് ഷെയ്ൻ നിഗം.കഴിഞ്ഞ ദിവസം ഷെയ്‌നിനെ സിനിമയിൽ നിന്ന് വിലക്കിയത് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സൃഷ്ട്ടിച്ചത്.പലരും ഇതിനെതീരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ നടൻ ഷെയ്ൻ നിഗമിനുള്ള നിർമാതാക്കളുടെ വിലക്ക് നീക്കാൻ സാധ്യത തെളിയുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത് . സംഘടനകളായ ‘അമ്മ’യും ‘ഫെഫ്ക’യും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. പ്രശ്നപരിഹാരമാർഗങ്ങൾ തേടണമെന്നുകാണിച്ച് ‘അമ്മ’ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് കത്തുനൽകി.
ചിത്രങ്ങളുമായി സഹകരിക്കാൻ തയ്യാറാണെന്ന ഷെയ്‌നിന്റെ നിലപാടിനെ മുൻനിർത്തിയാണ് ‘അമ്മ’യും ‘ഫെഫ്ക’യും ഇടപെടുന്നത്. സഹായമഭ്യർഥിച്ച് ഷെയ്‌നിന്റെ മാതാവ് കഴിഞ്ഞദിവസം ‘അമ്മ’യ്ക്ക് കത്തുനൽകിയിരുന്നു. വിലക്ക് നീക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്റെ സുഹൃത്തുക്കൾ ‘ഫെഫ്ക’യെയും സമീപിച്ചിട്ടുണ്ട്.
മമ്മൂട്ടിയെയും മോഹൻലാലിനെയും ഇടപെടുവിക്കാനും നീക്കം നടക്കുന്നുണ്ട്. മോഹൻലാലുമായി ഇക്കാര്യം സംസാരിച്ചതായാണ് വിവരം. ഷെയ്‌നിന്റെ ചിത്രങ്ങളുടെ സംവിധായകരുടെ കാര്യമാണ് ‘ഫെഫ്ക’ ഗൗരവത്തോടെ കാണുന്നത്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ സംവിധായകർ നവാഗതരാണ്. ചർച്ചചെയ്താൽ തീരാവുന്ന പ്രശ്നങ്ങളുടെ പേരിൽ സിനിമ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് ‘ഫെഫ്ക’ ചൂണ്ടിക്കാട്ടുന്നു.
about shane nigam
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...