
Malayalam
ഭാമ വിവാഹിതയാകുന്നു; വരന്റെ പേര് വെളിപ്പെടുത്തി നടി!
ഭാമ വിവാഹിതയാകുന്നു; വരന്റെ പേര് വെളിപ്പെടുത്തി നടി!

ഒരുകാലത്ത് മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ഭാമ.ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും അഭിനയിച്ചവ ഒക്കെ മികച്ചതാക്കാൻ ഭാമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.ഇപ്പോളിതാ ഭാമ വിവാഹിതയാകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബിസിനസുകാരനായ അരുണാണ് വരൻ. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ വിവാഹവിശേഷങ്ങൾ പങ്കുവച്ചത്.വിവാഹം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വരുമെന്നാണ് കരുതുന്നത്.
നേരത്തെ താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പ്രണയ വിവാഹമായിരിക്കുമോ താരത്തിന്റേത് എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിരുന്നു. പക്ഷെ വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമാണിതെന്ന് താരം വ്യക്തമാക്കുന്നു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരങ്ങളിലൊരാളാണ് ഭാമ. ലേറ്റസ്റ്റ് വിശേഷവും ചിത്രങ്ങളുമൊക്കെ പോസ്റ്റ് ചെയ്ത് താരമെത്താറുണ്ട്. മലയാളത്തിലും തമിഴിലുമൊക്കെയായി നിറഞ്ഞുനിന്ന താരം സിനിമയില്‍ സജീവമാവുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.പ്രേക്ഷക മനസുകളിൽ ‘നിവേദ്യം’ നിറച്ച സുന്ദരിയാണ് ഭാമ. നെക്സ്റ്റ് ഡോർ ഗേൾ ഇമേജുമായി സിനിമാ ലോകത്ത് നിറഞ്ഞു നിന്ന സുന്ദരി.സൈക്കിൾ, ഇവർ വിവാഹിതരായാൽ, ജനപ്രിയൻ,സെവൻസ് തുടങ്ങി സിനിമകളിൽ നായികയായി തിളങ്ങിയ താരമാണ് ഭാമ. 2016ൽ റിലീസ് ചെയ്ത മറുപടിയാണ് നടിയുടേതായി അവസാനം റിലീസ് ചെയ്ത മലയാളചിത്രം.ഇപ്പോൾ സിനിമകളിൽ നിന്നും ചെറിയൊരിടവേള എടുത്തിരിക്കുകയാണ് ഭാമ.എന്നാൽ സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.
bhama getting married
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...