Malayalam
കോടതി വിധി ദിലീപിന് എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമങ്ങളുടെ അറിവിലേക്ക്, വിധി ദിലീപിന് അനുകൂലം;തെളിവുകൾ പുറത്ത്!
കോടതി വിധി ദിലീപിന് എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമങ്ങളുടെ അറിവിലേക്ക്, വിധി ദിലീപിന് അനുകൂലം;തെളിവുകൾ പുറത്ത്!
നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. നടിയുടെ അക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് നൽകില്ലന്നും ദൃശ്യങ്ങ കാണാൻ മാത്രം അനുമതി നൽകുമെന്നും വിധി വന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവിടുകയാണ് സംവിധായകൻ വ്യാസൻ കെ.പി.കേസിൽ സുപ്രീം കോടതി വിധി ദിലീപിന് അനുകൂലമാണെന്ന് സംവിധായകൻ വ്യതമാക്കുന്നു.ദിലീപ് സംശയിക്കുന്നത് പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാൻ സുവർണാവസരമാണു കോടതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വ്യാസന്റെ കുറിപ്പ് വായിക്കാം:
കോടതി വിധി ദിലീപിന് എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്. എല്ലാം കൊണ്ടും ദിലീപിനു അനുകൂലമാണ് ഈ വിധി. ഒന്ന്, കോടതി ദൃശ്യങ്ങൾ കൊടുക്കാൻ വിധിച്ചിരുന്നെങ്കിൽ ദിലീപ് പെട്ടേനെ, ദിലീപിനുകിട്ടുന്ന പകർപ്പ് ദിലീപ് പോലും അറിയാതെ ലീക്കാവുമെന്നുറപ്പാണു (ആരായിരിക്കുമതിനുപിന്നിലെന്ന് ഊഹിക്കാമല്ലൊ)ദൃശ്യങ്ങൾ ലീക്കായാൽ ദിലീപ് അകത്താകുമല്ലൊ?
രണ്ട്, ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി ദിലീപിനു അനുവാദം കൊടുത്തിട്ടുണ്ട്. അതായത് ദിലീപ് സംശയിക്കുന്നത് പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാൻ സുവർണാവസരമാണു കോടതി നൽകിയിരിക്കുന്നത്, ഇത് കൂടാതെ ദൃശ്യം ഈ നാട്ടിലെ ഏത് ഫോറൻസിക്ക് വിദഗ്ദനെകൊണ്ടും പരിശോധിപ്പിക്കാനുള്ള അവകാശവും കോടതി ദിലീപിനു അനുവദിച്ചിട്ടുണ്ട്.
അതായത് ഉത്തമന്മാരെ ഇരയും വേട്ടക്കാരനും തമ്മിലുള്ള ദൃശ്യത്തിലെ സംഭാഷണങ്ങൾ ഇനി അധികം വൈകാതെ രേഖയാവും, അത് തന്നെയാണു ദിലീപിനും വേണ്ടത് എന്ന് തോന്നുന്നു…?-വ്യാസൻ കുറിച്ചു.
നടി ആക്രമിക്കപ്പെട്ടപ്പോൾ കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എഡിറ്റിങ് നടത്തിയ ദൃശ്യങ്ങളാണ് മെമ്മറി കാർഡിലുള്ളത്. ഒരു സ്ത്രീയുടെ ശബ്ദമുണ്ടായിരുന്നത് മായ്ച്ചുകളഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്റെ പകർപ്പ് അത്യാവശ്യമാണ്. പ്രതിയെന്ന നിലയിൽ തെളിവ് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു.
about dileep case
