
Malayalam
ഷെയിൻ നിഗമിൻറെ വിലക്കിന് ഒത്തുതീർപ്പ് ചർച്ചകൾക്ക് കളമൊരുങ്ങുന്നു!
ഷെയിൻ നിഗമിൻറെ വിലക്കിന് ഒത്തുതീർപ്പ് ചർച്ചകൾക്ക് കളമൊരുങ്ങുന്നു!

ഷെയ്ൻ നിഗമിനെ സിനിമയിൽ നിന്നും വിലക്കിയ നിർമാതാക്കളുടെ നിലപാടിപ്പോൾ ഏറെ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. സിനിമ ലോകത്തു നിന്നും ആരാധകരിൽ നിന്നും താരത്തിനെ പിന്തുണച്ച് ആളുകൾ എത്തുന്നുണ്ട്. ഈ വിഷയത്തിൽ ഏറെ വിവാദങ്ങൾ ആദ്യം സംഭവിച്ചതാണ്.വീണ്ടും അത് വളരെ വലിയ വിവാദത്തിലേക്ക് പോകുന്നതിനു മുൻപ് തന്നെ ഒത്തുതീർപ്പ് ചർച്ചകൾ സജീവമാവുകയാണ്.കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലായിരുന്നു ഷെയിനുമായി യോജിച്ചു പോകാനാകില്ലെന്നും, സിനിമയിൽ നിന്ന് വിലക്കിയതിനെ കുറിച്ചും നിർമ്മാതാക്കളുടെ സംഘടന ഭാരവാഹികൾ അറിയിച്ചത്. കൂടാതെ വിലക്കിനെ കുറിച്ച് അമ്മ യേയും അറിയിച്ചിട്ടുണ്ടെന്നും സംഘടന ഭാരവാഹികൾ അറിയിച്ചിരുന്നു.
ഷെയിനും നിർമ്മാതാക്കളുടെ സംഘടനയുമായുള്ള പ്രശ്നപരിഹാര ചർച്ചകൾ സജീവമാകുകയാണ്. നിർമ്മാതാക്കളുടെ വിലക്കിനെതിരെ ഷെയിൻ താരസംഘടനയായ അമ്മയുടെ സഹായം തേടും. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി കൊണ്ടായിരുന്നു താരത്തെ ചിത്രങ്ങളിൽ നിന്ന് വിലക്കുന്ന കാര്യം അറിയിച്ചത്. ഇതിനു പിന്നാലെയാണ് ഒത്തു തീർപ്പ് ചർച്ചയ്ക്ക് കളമൊരുങ്ങുന്നത്.
about shane nigam
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...